HOME
DETAILS
MAL
ട്രെയിനില്‍ നിന്നും പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു
backup
August 30 2016 | 18:08 PM
പാറശാല: ക്രോസിങിനായി നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്നും പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു.
തിരുനെല്‍വേലി ശങ്കരന്‍കോവില്‍ പിളളയാര്‍ കോവില്‍ തെരുവില്‍ മുരുകന്‍ (42) ആണ് പിടിയിലായത്. തിരുനെല്‍വേലി-ഹാപ്പ ട്രെയിനിലെ പുറകിലെ ജനറല്‍ കോച്ചില്‍ നിന്നുമാണ് 40 കിലോ ഗണേശും , ഹാന്‍സ് ഇനത്തില്‍പ്പെട്ട നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തത്. ഇതിന് ഇരുപതിനായിരം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
പാറശാല റെയില്‍വേ എസ്.ഐ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ.ഷിബുകുമാര്‍ , എസ്.സി.പി.ഒ ജോയി എന്നിവരടങ്ങിയ സംഘമാണ് ഉല്‍പന്നം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."