HOME
DETAILS
MAL
പുകയില ഉല്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍
backup
August 30 2016 | 18:08 PM
നെയ്യാറ്റിന്‍കര: ഓപ്പറേഷന് ബായി ബായിയുടെ ഭാഗമായി വിഴിഞ്ഞം, മുക്കോല മേഖലയില്‍ നെയ്യാറ്റിന്‍ക എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളുമായി 30 അന്യ സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍ നിന്നും 650 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
നെയ്യാറ്റിന്‍കര എക്സൈസ് സി.ഐ.രാജാസിംഗിന്റെ നിര്‍ദേശ പ്രകാരം പ്രവന്റീവ് ഓഫിസര്‍ ജസ്റ്റിന്‍രാജ് , സിവില്‍ എക്സൈസ് ഓഫിസര്‍ ജയകൃഷ്ണന്, അനി, സുഭാഷ്കുമാര്‍, സുരേഷ്കുമാര്‍, സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."