പ്രതിഷേധമുയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു
കഠിനംകുളം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വായനശാലയില്‍ വെച്ച് വിതരണം ചെയ്തത് പ്രതിഷേധത്തിനിടയാക്കി.
പ്രതിഷേധം ശക്തമായതോടെ പെന്ഷന് വിതരണം നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു. കഠിനംകുളം സര്‍വീസ് സഹകരണ സംഘത്തിലെ ജീവനക്കാരാണ് കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തന്‍തോപ്പ് നോര്‍ത്ത് വാര്‍ഡിലുള്ള ജയ്ഹിന്ദ് വായനശാലയില്‍ വച്ച് സാമൂഹ്യക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തത്.
വിവരമറിഞ്ഞ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസ് നിക്കോളാസിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി വിതരണം തടഞ്ഞു. ഇതിന് മുന്‍പ് പല വീടുകള്‍ കേന്ദ്രീകരിച്ചും ഈ രീതിയില്‍ പെന്ഷന് വിതരണം നടന്നതായും ആരോപണമുണ്ട്. പെന്‍ഷനുകള്‍ വീടുകളിലെത്തിക്കണമെന്ന ഉത്തരവ് ലംഘിച്ച കഠിനംകുളം സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പെന്‍ഷനുകള്‍ വീടുകളിലെത്തിക്കാന്‍ സംഘത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഇന്നു മുതല്‍ പെന്ഷന് തുക വീടുകളില്‍ എത്തിക്കുമെന്നും കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."