നിയമനമില്ല; എച്ച്.എസ്.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് പെരുവഴിയില്‍
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കെടുകാര്യസ്ഥത മൂലം എച്ച്.എസ്.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് വഴിയാധാരമായി.
പതിനഞ്ചോളം വിഷയങ്ങളിലെ പി.എസ്.സി, എച്ച്.എസ്.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സാണ് ജോലി ലഭിയ്ക്കാതെ പ്രതിസന്ധിയിലായത്. ആറു മാസത്തിനുള്ളില്‍ കാലാവധി അവസാനിക്കുന്ന മിക്ക റാങ്ക് ലിസ്റ്റുകളിലും 10 മുതല്‍ 20 ശതമാനം വരെ മാത്രമാണ് നിയമനം നടന്നത്. നിര്‍ദിഷ്ട യോഗ്യത നേടിയ ശേഷം പി.എസ്.സി പരീക്ഷയെഴുതി ഇന്റര്‍വ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ വരുന്ന ഉദ്യോഗാര്‍ഥികളെ മറ്റുള്ള വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ മാറ്റിവച്ചതിനു ശേഷമേ പരിഗണിക്കയുള്ളൂവെന്നാണ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഒറ്റ ഒഴിവു പോലും നികത്താതിരിക്കാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിനു വിപരീതമാണിത്.
സംവരണ വിഭാഗത്തിലൊന്നും പെടാതെ ജോലി ലഭിക്കാന്‍ സാധ്യതയുള്ള (50 ശതമാനം ഒ.സി) ഉദ്യോഗാര്‍ഥികളുള്ളത് പി.എസ്.സി ജനറല്‍ റാങ്ക് ലിസ്റ്റില്‍ മാത്രമാണ്. തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചു നിലനില്‍ക്കുന്ന നിയമ വ്യവസ്ഥകളെ തള്ളിപ്പറയുന്ന നയമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നടപ്പാക്കുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."