ഫൈനലില്‍ കിങ് കോഹ്ലി; റെക്കോഡ് നേട്ടവും
ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ മോശം ബാറ്റിങിന് പഴി കേട്ടുകൊണ്ടിരുന്ന വിരാട് കോഹ്ലിയുടെ ബാറ്റിങ് ഇന്ത്യക്ക് തുണയായത് ഫൈനലില്‍. ഫൈനലിന്റെ തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോഹ്ലിയുടെ അസരോചിത ഇന്നിങ്സായിരുന്നു. 59 പന്തുകള്‍ നേരിട്ട കോഹ്ലി രണ്ട് സിക്സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്തു. മൂന്നിന് 34 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ അക്സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് മികച്ച സ്കോറിലെത്തിച്ചതും കോഹ്ലിതന്നെ. നിര്‍ണായകമായ 72 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്കോറിലേക്ക് ചേര്‍ത്തത്.
സെമി ഫൈനലിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതീക്ഷയര്‍പ്പിച്ചതുപോലെ കോഹ്ലി തന്റെ മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവെയ്ക്കുകയായിരുന്നു.ഇതോടെ ടി20 ലോകകപ്പ് ഫൈനലില്‍ രണ്ടുതവണ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കോഹ്ലിക്ക് സ്വന്തമായി. വെസ്റ്റിന്‍ഡീസിന്റെ മാര്‍ലോണ്‍ സാമുവല്‍സും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍. 2014 ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരായ ഫൈനലിലും കോഹ്ലി അര്‍ധസെഞ്ചുറി നേടിയിരുന്നു. മിര്‍പുരില്‍ നടന്ന ഫൈനലില്‍ 58 പന്തില്‍ 77 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. പക്ഷേ, ഫൈനലില്‍ ഇന്ത്യ തോറ്റു.ഐ.സി.സി ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്നയാളായിരുന്നു വിരാട് കോലി. 2014 സെമിയില്‍ 44 പന്തില്‍ പുറത്താകാതെ 72 റണ്‍സും 2016 ലോകകപ്പ് സെമിയില്‍ 47 പന്തില്‍ പുറത്താകാതെ 89 റണ്‍സും കഴിഞ്ഞ തവണ (2022) ഇംഗ്ലണ്ടിനെതിരേ 40 പന്തില്‍ 50 റണ്‍സും നേടിയ താരമാണ് കോഹ്ലി. എന്നാല്‍, ഇത്തവണ സെമി വരെ കോലിക്ക് ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."