HOME
DETAILS

ഇന്‍ഡോറില്‍ 30 മുസ്ലിംകളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച് വി.എച്ച്.പി

  
Web Desk
June 30 2024 | 03:06 AM

Hindutva groups claim to have converted 30 Muslims to Hinduism

ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 30 മുസ് ലിംകളെ ഹിന്ദുമതത്തിലേക്ക് ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. 30 പേരെ 'ഘര്‍വാപസി' നടത്തിയെന്നാണ് ഇതേകുറിച്ച് ഇന്‍ഡോര്‍ ആസ്ഥാനമായ സാം പവാടി എന്ന ഹിന്ദുത്വ സംഘടന പറഞ്ഞത്. ഇതില്‍ 14 പേര്‍ വനിതകളാണ്. 'അഗ്നി കുണ്ഡി'ന് ചുറ്റും സ്ത്രീകളടക്കമുള്ള ഏതാനും പേര്‍ ഇരിക്കുന്നതും അവരെ ഹൈന്ദ കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്‍ഡോറിലെ ഖജ്രാന ഗണേഷ് ക്ഷേത്രത്തില്‍ പ്രദേശത്തെ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ഉദ്ദേശത്തോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയില്‍ മധ്യപ്രദേശില്‍ നിലവില്‍വന്ന 'മധ്യപ്രദേശ് മതസ്വതാന്ത്ര്യനിയമം- 2021' പകാരമാണ് നടപടിയെന്നും മതംമാറിയത് സംബന്ധിച്ച് ജില്ലാ ഭരണാധികാരികള്‍ക്ക് സത്യവാങ്മൂലം നല്‍കിയതായും വി.എച്ച്.പി ഭാരവാഹികള്‍ അറിയിച്ചു. 

30 പേരും അവരുടെ പേരുകള്‍ മാറ്റി ഭാരതീയ സംസ്‌കാരത്തോട് യോജിക്കുന്ന പേരുകള്‍ സ്വീകരിച്ചതായും വി.എച്ച്.പി ഭാരവാഹികള്‍ പറഞ്ഞു. ഇതുപ്രകാരം ജമീര്‍ ബി എന്ന സ്ത്രീ ജമുന ഭായ് എന്ന പേര് സ്വീകരിച്ചു. നിലോഫര്‍ ശൈഖ് നികിതയും അക്‌സര്‍ ശൈഖ് ആകാശും ആയി. 

എന്നാല്‍, വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ഖജ്രാന ഗണേഷ് ക്ഷേത്രത്തില്‍ സ്വമേധയാ മതം മാറുന്നതിനുള്ള ചടങ്ങില്‍ പങ്കെടുത്ത 28 പേരെ കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഏതെങ്കിലും സമ്മര്‍ദമോ സ്വാധീനമോ അത്യാഗ്രഹമോ മൂലം ഇവര്‍ മതം മാറിയതായി ഇതുവരെ ഞങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ അഭിനയ് വിശ്വകര്‍മ പറഞ്ഞു.

Hindutva groups claim to have converted 30 Muslims to Hinduism

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a day ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a day ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a day ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a day ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  a day ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a day ago