ക്വാറികളുടെ നിരോധനം; കലക്ടറുടെ ഉത്തരവിന് സ്റ്റേയെന്ന് സൂചന
സുല്‍ത്താന്‍ ബത്തേരി: കൊളഗപ്പാറയുടെ പരിസരത്ത് ക്രഷര്‍ നിരോധിച്ചുള്ള മുന്‍ ജില്ലാകലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതായി സൂചന. കലക്ടര്‍ കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെയാണ് ക്വാറി പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തതെന്ന് കാണിച്ച് ചിലര്‍ കോടതിയെ സമീപിച്ചാണ് സ്റ്റേ വാങ്ങിയിരിക്കുന്നതെന്നാണ് അറിയുന്നത്. മുന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ കൊളഗപ്പാറ, ഫാന്റം റോക്ക്, ആറാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളോട് ചേര്‍ന്ന ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം ഏര്‍പ്പെടുത്തിയ ആറാട്ടുപാറയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും ഫാന്റംറോക്ക്, കൊളഗപ്പാറ എന്നിവയുടെ 200മീറ്റര്‍ പരിസരത്തുമാണ് പാറഖനനം, ക്രഷര്‍ പ്രവര്‍ത്തനം എന്നിവയ്ക്ക് കലക്ടറുടെ നിരോധന ഉത്തരവ് വന്നത്. തുടര്‍ന്ന് ജില്ലാ സര്‍വ്വെയറെകൊണ്ട് പ്രദേശം അളക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ഹൈക്കോടതിയില്‍ നിന്നും ചിലര്‍ ഉത്തരവിന് സ്റ്റേ സമ്പാദിച്ചതെന്നാണ് അറിയുന്നത്. സ്ഥലം മാറിപോകുന്നതിന്ന് എതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജില്ലാ കലക്ടരായിരുന്ന കേശവേന്ദ്രകുമാര്‍ പ്രദേശങ്ങളിലെ ഖനവും ക്രഷറര്‍ പ്രവര്‍ത്തനവും നിര്‍ത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."