വിജ്ഞാനം ആരാധനക്ക് തുല്യം: കെ.ടി ഹംസ മുസ്‌ലിയാര്‍
സുല്‍ത്താന്‍ ബത്തേരി: വിജ്ഞാനിയെ മാത്രം യഥാര്‍ഥ വിശ്വാസിയായി കാണുകയും വിജ്ഞാന സമ്പാദനവും പ്രസരണവും ആരാധനയായി പരിഗണിക്കുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍.
പള്ളിദര്‍സുകളും അറബിക് കോളജുകളും അത്തരത്തിലുള്ള ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള സംവിധാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം അറബിക് കോളജിലെ വിദ്യാര്‍ഥികള്‍ക്കുള്ള കിതാബുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാറുല്‍ ഉലൂം അറബിക് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ സആദയുടെ കീഴിലുള്ള ചാരിറ്റിയുടെ നേതൃത്വത്തിലാണ് കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ കിതാബുകള്‍ വിതരണം ചെയ്തത്.
ചാരിറ്റി ചെയര്‍മാന്‍ സി.ടി റിയാസ് അധ്യക്ഷനായി. ഇ അബൂബക്കര്‍ ഫൈസി മണിച്ചിറ, പി.എം സുബൈര്‍ ഫൈസി, സആദ വൈസ് പ്രസിഡന്റ് കെ.വി മുജീബ്, ജംഷീദ് വൈത്തിരി, അലി ദാരിമി, ശറഫുദ്ദീന്‍ മുണ്ടക്കൈ, ശബീര്‍ പുത്തൂര്‍വയല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."