മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം
മുട്ടില്‍: മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. നന്മയുടെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിച്ചാല്‍ മാധ്യമ മത്സര കാലത്ത് സുപ്രഭാതം ദിനപത്രത്തിന് തലയുയര്‍ത്തി നില്‍ക്കാനാകുമെന്ന് പരിപാടിയില്‍ സംസാരിച്ച കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിജിപോള്‍ പറഞ്ഞു. വ്യവസായിയും മതസാമൂഹിക പ്രവര്‍ത്തകനുമായ പനന്തറ മുഹമ്മദ് ബാപ്പു ഹാജി വെങ്ങപ്പള്ളിയാണ് കോളജിലേക്ക് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
പ്രിന്‍സിപ്പല്‍ ഡോ. വിജിപോള്‍, യൂനിയന്‍ ചെയര്‍മാന്‍ അഷ്‌കര്‍ പടയന്‍ എന്നിവര്‍ക്ക് പത്രം നല്‍കി പനന്തറ മുഹമ്മദ് ബാപ്പു ഹാജി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റര്‍ നാസര്‍ മൗലവി പദ്ധതി വിശദീകരിച്ചു. ഡോ. ശഫീഖ് വഴിപ്പാറ, പ്രൊഫ. പി കബീര്‍, പി സുബൈര്‍, അബ്ബാസ് വാഫി, മുഹമ്മദ് നിയാസ്, ജാഫര്‍ വെള്ളിലാടി സംസാരിച്ചു. വയനാട് മുസ്‌ലിം ഓര്‍ഫനേജിന് കീഴില്‍ 1995ലാണ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രവര്‍ത്തനമാരംഭിച്ചത്. യത്തീംഖാന ക്യാംപസില്‍ മൂന്ന് ക്ലാസ്സ് മുറികളിലായാണ് കോളജിന്റെ തുടക്കം. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ് ഇന്ന് കാണുന്ന കോളജ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 1991-96 കാലഘട്ടത്തെ കരുണാകരന്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ഇ.ടി മുഹമ്മദ് ബഷീറാണ് ഈ കലാലയത്തിന് അനുമതി നല്‍കിയത്.
തുടര്‍ന്ന് 1995ല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചു. 10 വര്‍ഷത്തിന് ശേഷം നാക് കോളജ് സന്ദര്‍ശിക്കുകയും ബി പ്ലസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു. 2012ല്‍ നാക് രണ്ടാമതും കോളജ് സന്ദര്‍ശിച്ചു. 3.1 പോയിന്റോടെ എ ഗ്രേഡാണ് അന്ന് ലഭിച്ചത്. കലാകായിക മേഖലയിലും മികവിന്റെ പര്യായമാണ് ഈ കലാലയം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പ്രഥമ എഫ് സോണ്‍ കലോത്സവം കൊണ്ട് കുതിപ്പ് തുടങ്ങിയ കോളജ് ഹാട്രിക് വിജയവും നേടിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളിലും വലിയ വിജയങ്ങള്‍ കോളജിലേക്കെത്തി. ഫുട്‌ബോള്‍, ക്രിക്കറ്റ് അടക്കമുള്ള കായിക രംഗത്തും അസൂയവഹമായ നേട്ടമാണ് കോളജിനുള്ളത്.
യൂനിവേഴ്‌സിറ്റിയുടെ ബി സോണ്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഒരുതവണ നേടിയ കോളജ് നിരവധി തവണ റണ്ണര്‍പ്പുമായി. ജില്ലാ എ.ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗിലെ വര്‍ഷങ്ങളായുള്ള സാനിധ്യമാണ് ഈ കോളജ്. ക്രിക്കറ്റിലും മികവാര്‍ന്ന നേട്ടങ്ങള്‍ കോളജിന്റെ അക്കൗണ്ടിലുണ്ട്. 10 യു.ജി കോഴ്‌സുകളും ഏഴ് പി.ജി കോഴ്‌സുകളുമാണ് കോളജിലുള്ളത്.
പതിനായിരത്തിലധികം ബിരുദ-ബിരുദാനന്തര ബിരുദ ധാരികളെയാണ് ഈ കലാലയം സമൂഹത്തിന് നല്‍കിയത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി റെജിസ്ട്രാര്‍ അബ്ദുല്‍ മജീദടക്കം നിരവധി മികച്ച അധ്യാപകരെ സൃഷ്ടിച്ചെടുക്കാനും കോളജിനായിട്ടുണ്ട്. വരും തലമുറക്കും വിദ്യയുടെ വെളിച്ചമേകാന്‍ മുട്ടിലില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ കലാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."