സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ വക സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പ്; ജൂലൈ 10നകം അപേക്ഷിക്കണം
കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി അസാപ് കേരള. സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കായാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. എല്ലാ ജില്ല ഓഫീസുകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ് കാലവധി.
ഉദ്യോഗാര്‍ഥികള്‍ക്ക് 12000 രൂപ മാസം സ്റ്റൈപ്പന്‍ഡായി ലഭിക്കും. എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പ്. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. അപേക്ഷ ഫീസായി 500 രൂപ അടയ്ക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 10.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലക്കാര്‍ക്ക് =
KLDC Chief
engineers office, Thrissur
(12 vacancy)
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് =
KLDC Project
engineer's office, Vadakara
(4)
കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം =
Project engineer office,
Kayamkulam(4)
ആലപ്പുഴ, എറണാകുളം =
Contsruction
engineer office, Alappuzha(3)
തിരുവനന്തപുരം =
Adminitsrative
Office,
Thiruvananthapur am(3)
എന്നിവിടങ്ങളിലാണ് നിയമനം നടക്കുക.
അപേക്ഷ നല്‍കുന്നതിനായി https://connect.asapkerala.gov.in/events/tickets/12140?source=eventView സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."