എസ്.ഐ.സി ജിദ്ദ ഹംദാനിയ ഏരിയ സമസ്ത സ്ഥാപക ദിനം ആചരിച്ചു
ജിദ്ദ: സമസ്ത ഇസ് ലാമിക് സെന്റര്‍ ജിദ്ദ ഹംദാനിയ ഏരിയ സമസ്ത സ്ഥാപക ദിനാചരണവും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു. 'സമസ്ത വരക്കല്‍ തങ്ങള്‍ മുതല്‍ ജിഫ്രി തങ്ങള്‍ വരെ' എന്ന വിഷയം ആസ്പദമാക്കി മൊയ്തീന്‍കുട്ടി ഫൈസി വളപുരം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ.എം കുട്ടി ഫൈസി യോഗം ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി സഊദി നാഷണല്‍ ജഡ്ജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനും ജിദ്ദ ശാരാ ഹംദാനിയ അധ്യക്ഷനുമായ മൊയ്ദീന്‍കുട്ടി ഫൈസി പന്തല്ലൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി. സമസ്ത സ്ഥാപക ദിനാചരണ സംഗമത്തില്‍ നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു.
സമസ്തയുടെ പതിമൂന്നാമത് പോഷക ഘടകമായ എസ്.ഐ.സി (സമസ്ത ഇസ് ലാമിക് സെന്റര്‍) യുടെ നേതൃത്വത്തില്‍ സൗദി ദേശീയ തലത്തില്‍ സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എസ്.ഐ.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി മേലാറ്റൂര്‍ ആണ് സമസ്ത സ്ഥാപക ദിനാചരണ പരിപാടികള്‍ക്ക് ദേശീയ തലത്തില്‍ നേതൃത്വം നല്‍കുന്നത്. അതിന്റെ ഭാഗമായാണ് എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയും ഹംദാനിയ അടക്കമുള്ള ഏരിയ കമ്മിറ്റികളും പരിപാടികള്‍ സംഘടിപ്പിച്ചത്.
ഷംസുദ്ദീന്‍ കാടാമ്പുഴ, സമീര്‍ വേങ്ങര, മുഹമ്മദലി വലിയാട്, റഫീഖ് ചീക്കോട് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. യോഗത്തില്‍ മുസ്തഫ തിരൂര്‍ സ്വാഗതവും അര്‍ഷദ് വെട്ടത്തൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."