HOME
DETAILS

വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹയെന്ന് സുപ്രിം കോടതി 

  
Web Desk
July 10 2024 | 07:07 AM

Divorced Muslim woman can seek maintenance: Supreme Court

ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശത്തിന് അര്‍ഹരാണെന്ന് സുപ്രിം കോടതി. മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി നിരീക്ഷണം. 

ക്രിമിനല്‍ നടപടി ക്രമത്തിലെ 125ാം സെക്ഷന്‍ പ്രകാരം മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി 

1986ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷന്‍ 125 സി.ആര്‍.പി.സി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല.

മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്നും ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 125ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇത് എല്ലാ വനിതകള്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.  

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a day ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  a day ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a day ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  a day ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago