സഊദി അറേബ്യ: പ്രവാസി ജീവനക്കാരുടെ പ്രൊഫഷണൽ വെരിഫിക്കേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി
സഊദി അറേബ്യയിലെ പ്രവാസി ജീവനക്കാരുമായി ബന്ധപ്പെട്ട പ്രൊഫഷണൽ വെരിഫിക്കേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി സഊദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിപ്പ് നൽകി. 2024 ജൂലൈ 9-നാണ് സഊദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ്ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണിത്. സഊദി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് ഒരു ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാണ് 128 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സൗദി ക്യാബിനറ്റ് തീരുമാനം 195 അനുസരിച്ചാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഇത് പ്രാവർത്തികമാക്കിയിരിക്കുന്നത്. സഊദി അറേബ്യയിലേക്ക് തൊഴിലാവശ്യങ്ങൾക്കായി എത്തുന്ന പ്രവാസി ജീവനക്കാർക്ക് സഊദി തൊഴിൽ മേഖലയിൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ, തൊഴിൽപരമായ അനുഭവജ്ഞാനം, നൈപുണ്യം എന്നിവ യഥാർത്ഥത്തിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉയർന്ന തൊഴിൽ നൈപുണ്യം ആവശ്യമാകുന്ന തൊഴിൽപദവികളാണ് ഈ പദ്ധതി പ്രധാനമായും ശ്രദ്ധചെലുത്തുന്നത്. ഇത്തരം തൊഴിലുകളിൽ ആവശ്യമായി വരുന്ന വിദ്യാഭ്യാസ യോഗ്യതകളുടെ തതുല്യത, പ്രവർത്തി പരിചയം മുതലായവ യൂണിഫൈഡ് സൗദി ക്ലാസിഫിക്കേഷൻ ഓഫ് പ്രൊഫഷന്സ്, യൂണിഫൈഡ് സഊദി ക്ലാസിഫിക്കേഷൻ ഓഫ് എഡ്യൂക്കേഷണൽ ലെവെൽസ് ആൻഡ് സ്പെഷ്യലിറ്റീസ് തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുമായി തുലനം ചെയ്യുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഈ പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിൽ 160 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തുമെന്നും എൻജിനീയറിങ്, ആരോഗ്യം തുടങ്ങിയ മേഖലകളിലെ തൊഴിലുകളിൽ ഇത് നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സഊദി തൊഴിൽ മേഖലയിലേക്ക് ആവശ്യമായ യോഗ്യതകളില്ലാത്ത പ്രവാസി തൊഴിലാളികളെത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ പദ്ധതിയിലൂടെ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ്ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."