HOME
DETAILS

എഴുതാനും വായിക്കാനും അറിഞ്ഞാല്‍ മതി; താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വേറെയുമുണ്ട് അവസരങ്ങള്‍

  
Web Desk
July 11, 2024 | 2:18 PM

temporary job recruitment in kerala government sector apply now
  1. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്കാണ് രണ്ട് തസ്തികകളില്‍ നിയമനം നടക്കുന്നത്. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 

യോഗ്യത
എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. 

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അഭികാമ്യം. 

രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ മുന്‍ഗണന ലഭിക്കും.

പ്രായം 

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍: 30 നും 45 നും മധ്യേ. 

സെക്യൂരിറ്റി സ്റ്റാഫ്: 30 നും 50 നും മധ്യേ.

അപേക്ഷ
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം 'വനിത സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി2 ബ്ലോക്ക്, മലപ്പുറം 676505' എന്ന വിലാസത്തില്‍ എത്തിക്കണം. 

സംശയങ്ങള്‍ക്ക്: 8281999059, 8714291005.

ഇന്റര്‍വ്യൂ: അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 24 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.

2. ജില്ല കോര്‍ഡിനേറ്റര്‍ നിയമനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന 'സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും ജ്വാല' പദ്ധതിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നേരിട്ടുള്ള അഭിമുഖം. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം? 

തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം.

* എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്/ വുമണ്‍ സ്റ്റഡീസ് എന്നിവയിലൊന്നില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും,


 * സ്ത്രീ ശാക്തീകരണ മേഖലയില്‍ പ്രവര്‍ത്തിച്ച് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകള്‍ക്കാണ് അവസരം. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ ജൂലൈ 19ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളില്‍ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921697457, 8138047235, 0471 2969101.

temporary job recruitment in kerala government sector apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  18 hours ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  18 hours ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  18 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  18 hours ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ

Saudi-arabia
  •  19 hours ago
No Image

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

International
  •  19 hours ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  19 hours ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് ദാരുണാന്ത്യം

uae
  •  19 hours ago
No Image

വെനിസ്വേലയിൽ 'ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉറപ്പാക്കണം': മഡൂറോയുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി മാർപാപ്പ

International
  •  19 hours ago
No Image

'വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ് കുമാർ

Kerala
  •  20 hours ago