HOME
DETAILS

കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ വീണ്ടും സ്വർണമുത്തും വെള്ളിനാണയും കണ്ടെത്തി

  
Web Desk
July 13, 2024 | 5:08 AM

again found gold and silver as treasure in kannur

കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്നാണ് ഇന്നും സ്വർണവും വെള്ളിയും ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്. മഴക്കുഴി എടുക്കുന്നതിന് വേണ്ടി കുഴി എടുത്തപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ഈ വസ്തുക്കൾ ലഭിച്ചത്.

ഇന്നലെയാണ്, ആദ്യമായി മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. 17 മുത്തുമണികൾ,13 സ്വർണ പതക്കങ്ങൾ, അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, കാശി മാലയുടെ ഭാഗമായ നാല് പതക്കങ്ങൾ,  വെള്ളിനാണയങ്ങൾ എന്നിവയാണ് ഇന്നലെ ലഭിച്ചത്. പൊലിസ് കോടതിയിൽ ഹാജരാക്കിയ നിധി പുരാവസ്തുവകുപ്പ് പരിശോധിച്ച് വരികയാണ്. കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം ഉണ്ടായത്. 

പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മഴക്കുഴി എടുക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിനിടയിലാണ് ഒരു പാത്രം ലഭിച്ചത്. എന്നാൽ അടുത്തിടെ ഇത്തരത്തിൽ ലഭിച്ച പാത്രം തുറന്ന് ബോംബ് പൊട്ടിയ സംഭവം ഓർമ്മയിലുള്ളതിനാൽ ഇവർ ഇത് ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാൽ ഏറിൽ പാത്രം പൊട്ടിയപ്പോഴാണ് ഉള്ളിലുള്ള വസ്തുക്കൾ പുറത്തേക്ക് എത്തിയത്. ഇതിലാണ് സ്വർണമെന്ന് തോന്നിക്കുന്ന പതക്കങ്ങളും ആഭരണങ്ങളും വെള്ളിനാണയങ്ങളും എല്ലാം ഉണ്ടായിരുന്നത്. 18 പേരടങ്ങിയ തൊഴിലുറപ്പ് തൊഴിലാളികൾ ഉടൻ സംഭവം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.

പഞ്ചായത്ത് പിന്നീട് പൊലിസിനെ അറിയിക്കുകയും പൊലിസ് വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വസ്തുക്കൾ യഥാർഥ സ്വർണമാണോ അതോ സ്വർണം പൂശിയതാണോ എന്നും സംശയമുണ്ട്. കോടതി പുരാവസ്തു വകുപ്പിന് കൈമാറിയ വസ്തുക്കൾ പരിശോധിച്ച് വരികയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  11 days ago
No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  11 days ago
No Image

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അം​ഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ

latest
  •  11 days ago
No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  11 days ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  11 days ago
No Image

കൊല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  11 days ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  11 days ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  11 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  11 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  11 days ago