HOME
DETAILS

യുപിയിൽ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത വിമാനത്താവളങ്ങളിൽ ഏഴിൽ ആറും പൂട്ടിക്കെട്ടി; വെള്ളത്തിലായത് കോടികൾ

  
February 24, 2026 | 7:24 AM

6 of 7 UP airports shut months after takeoff

ലഖ്നോ: ഉത്തർപ്രദേശിൽ 2021 ന് ശേഷം ആരംഭിച്ച ഏഴ് വിമാനത്താവളങ്ങളിൽ ആറെണ്ണം പൂർണമായി അടച്ചുപൂട്ടലിലേക്ക്. ഇതിനകം ആറ് വിമാനത്താവളങ്ങളുടെ ഷെഡ്യൂൾ ചെയ്ത വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ ടുഡേ ആണ് യോഗി ആദിത്യനാഥ്‌ സർക്കാർ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത വിമാനത്താവങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തുവിട്ടത്.

2021 ഒക്ടോബർ 20 ന് ഉദ്ഘാടനം നടത്തിയ കുശിനഗർ വിമാനത്താവളത്തിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ 2021 നവംബർ 26 ന് ആരംഭിച്ചു. എന്നാൽ പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം 2023 നവംബറിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചു. 2022 മാർച്ചിൽ ഒരു മാസത്തിനുള്ളിൽ 54 ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകളുമായി വിമാനത്താവളം അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നെങ്കിലും പിന്നീട് തകർച്ചയായിരുന്നു ഫലം.

2024 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട അസംഗഡ്, അലിഗഡ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ് വിമാനത്താവളങ്ങളിലെ സർവീസുകൾ മാസങ്ങൾക്കുള്ളിൽ നിർത്തിവച്ചു. അസംഗഡും ചിത്രകൂടും ഏകദേശം എട്ട് മുതൽ ഒമ്പത് മാസം വരെയും മൊറാദാബാദ് ഏകദേശം മൂന്ന് മാസം വരെയും പ്രവർത്തിച്ചു. അതേസമയം ശ്രാവസ്തി, അലിഗഡ് എന്നിവയും ആരംഭിച്ചതിന് തൊട്ടുപിന്നാലെ നിർത്തിവച്ചു.

2023 ഡിസംബർ 30-ന് ഉദ്ഘാടനം ചെയ്യപ്പെട്ട അയോധ്യ വിമാനത്താവളം മാത്രമാണ് 2021 ന് ശേഷം പ്രവർത്തനമാരംഭിച്ചവയിൽ പ്രവർത്തനക്ഷമമായി ഉള്ളത്. 2024 ജനുവരി 10-ന് വിമാന സർവിസുകൾ ആരംഭിച്ച വിമാനത്താവളത്തിൽ ഇപ്പോഴും സർവീസുകൾ തുടരുന്നെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കിൽ പറയുന്നു.

കോടികൾ ചെലവഴിച്ച് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ നിർമിച്ച എയർപോർട്ടുകളാണ് നിലവിൽ ആളും ആരവവുമില്ലാതെ വെറുതെ കിടക്കുന്നത്. ഭരണ നേട്ടമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ചൂണ്ടിക്കാണിക്കുന്ന കുശിനഗർ, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് വൈകാതെ പൂർണമായ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ഈ കെടുകാര്യസ്ഥത സംസ്ഥാനത്തിന്റെ ദീർഘവീക്ഷണത്തിന്റെയും പഠനങ്ങളെയുമാണ് ചോദ്യമുനയിൽ നിർത്തുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  2 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  2 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  2 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  2 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  2 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  2 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  2 days ago