HOME
DETAILS

സി.സി.ടിവി ദൃശ്യം തെളിവായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍

  
Web Desk
February 24, 2026 | 9:52 AM

cctv-evidence-accused-arrested-woman-murder-case-vyttila-railway-track

കൊച്ചി: വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പൊലിസ്. കൊച്ചി സ്വദേശിയായ ഷാജിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46)യാണ് കൊല്ലപ്പെട്ടത്. ഇവര്‍ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സി.സിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനാണ് പ്രതിയായ ഷാജി. 

മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയ സുധ ബേബിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി 11.30ഓടെ വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഒരാള്‍ക്കൊപ്പം കാറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പൊലിസിനു ലഭിച്ചത്. 

ട്രാക്കിന് സമീപം ഷാജി ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും പൊലിസിന് കിട്ടി. തിരികെ കാറില്‍ കയറുന്ന ദൃശ്യങ്ങളില്‍ ഷാജിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പ്രതി ഷാജി തന്നെയെന്ന് പൊലിസ് ഉറപ്പിച്ചത്. 

രാവിലെ ഏഴുമണിയോട് കൂടി വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ട്രെയിന്‍ ഓടാത്ത ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.

പുലര്‍ച്ചെ മൂന്ന് മണിക്ക് പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഉപയോഗശൂന്യമായ പാളമാണെന്നറിയാതെ പ്രതി മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത്.

 

In a major breakthrough in the Vyttila murder case, police have arrested the accused in connection with the killing of a young woman whose body was later found on a railway track. CCTV footage played a crucial role in identifying and tracking down the suspect.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍

Kerala
  •  a day ago
No Image

ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക അനുമതി നല്‍കി, ഇളവ് 30 ദിവസത്തേക്ക് 

International
  •  a day ago
No Image

ഇറാൻ യുദ്ധത്തിന് ശേഷം ലക്ഷ്യം ക്യൂബ; വിദേശനയത്തിൽ നിർണായക പ്രഖ്യാപനവുമായി ട്രംപ്

International
  •  a day ago
No Image

ശ്രീനാരായണഗുരു - ഗാന്ധിജി മഹാസംഗമ ശതാബ്ദി ആഘോഷം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Kerala
  •  a day ago
No Image

മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് മരിച്ചു; സംഭവം മദ്യലഹരിയിൽ

crime
  •  a day ago
No Image

ഇറാൻ യുദ്ധം തുടരാൻ ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; 'മാഗ' സഖ്യത്തിൽ കടുത്ത ഭിന്നത

International
  •  a day ago
No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  a day ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  a day ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  a day ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  a day ago