HOME
DETAILS

ഹോളി ആഘോഷം: ഷാജഹാന്‍പൂരില്‍ പള്ളികള്‍ വീണ്ടും ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടുന്നു

  
Web Desk
February 24, 2026 | 6:33 AM

mosques covered with tarpaulin ahead of holi celebrations in shahjahanpur up

ലഖ്‌നൗ: ഹോളി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി യുപിയിലെ ഷാജഹാന്‍പൂരില്‍ പള്ളികള്‍ ഇത്തവണയും ടാര്‍പോളിന്‍ കൊണ്ട് മൂടുന്നു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി സമാധാനം പുലര്‍ത്തുന്നതിനും പള്ളികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്നാണ് ഷാജഹാന്‍പൂര്‍ ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. 

ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഭാഗമായി ഷാജഹാന്‍പൂര്‍ ജില്ലയില്‍ 'ജൂട്ടാ മാര്‍ ഹോളി' എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റര്‍ നീളുന്ന ഘോഷയാത്രയില്‍ ആളുകള്‍ ചെരുപ്പുകള്‍ ഉപയോഗിച്ചുള്ള 'ജൂട്ടാ മാര്‍ ഹോളി' കളിയില്‍ ഏര്‍പ്പെടും. ബ്രിട്ടീഷ് കാലഘട്ടത്തിലെ 'ലാത്ത് സാഹബ്' ആയി വേഷം ധരിച്ച് ഒരാള്‍ എരുമ വണ്ടിയില്‍ സഞ്ചരിക്കുന്നു. നിറങ്ങള്‍ കൊണ്ട് കളിക്കുന്നതിനിടെ ഇയാള്‍ക്ക്  നേരെ ആളുകള്‍ ഷൂസ് എറിയുകയും  ചെയ്യുന്നു. ഇതാണ് ആഘോഷം. 

ഇത്തരം ആഘോഷങ്ങള്‍ക്കിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടികെട്ടിയത്. പള്ളികളില്‍ നിറങ്ങള്‍ പുരളുന്നത് തടയാനും ഇതുവഴി സാധിക്കും. പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുന്‍കരുതല്‍ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.

200-ലധികം മജിസ്ട്രേറ്റുമാരുടെ വിന്യസിക്കുന്നതോടൊപ്പം, ഈ വര്‍ഷത്തെ ഘോഷയാത്രയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നര മടങ്ങ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകുമെന്ന് ഷാജഹാന്‍പൂര്‍ പൊലിസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി അറിയിച്ചു. ഘോഷയാത്ര പോകുന്ന വഴിയിലുള്ള  48 പള്ളികളും മഖ്ബറകളും പൂര്‍ണ്ണമായും കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടിയതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (അഡ്മിനിസ്‌ട്രേഷന്‍) രജനീഷ് കുമാര്‍ മിശ്ര പറഞ്ഞു. തിരക്ക് ഒഴിവാക്കാന്‍ ഘോഷയാത്ര റൂട്ടിലേക്ക് തുറക്കുന്ന 148 വരികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷവും സമാന രീതിയിലുള്ള നടപടി ജില്ലാഭരണകൂടം സ്വീകരിച്ചിരുന്നു.  

 

ahead of holi celebrations, mosques in shahjahanpur uttar pradesh have been covered with tarpaulin sheets to ensure peace and prevent damage during the traditional joota maar holi procession. authorities have deployed heavy security and installed barricades along the route.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ; പാലക്കാട്ടെ 'വോട്ടിനു നോട്ട് ' വിവാദം തുടർന്നും തിരിച്ചടിയാകും

Kerala
  •  3 days ago
No Image

അമ്പലപ്പുഴയിൽ ആശങ്കക്കടൽ; നെഞ്ചിടിപ്പാർക്ക്; ജയിച്ചാൽപോലും കുറഞ്ഞ വോട്ടിനെന്ന് സി.പി.എം വിലയിരുത്തൽ

Kerala
  •  3 days ago
No Image

ഒരുവർഷം വീടുകളിൽ 202 പ്രസവങ്ങൾ; ജനുവരിയിൽ മാത്രം മൂന്ന് നവജാതശിശുക്കൾ മരിച്ചു

Kerala
  •  3 days ago
No Image

റെക്കോഡിട്ട് വന്ദേഭാരത്; ഒരു ലക്ഷം ട്രിപ്പുകളിൽ യാത്ര ചെയ്തത് 9.1കോടി മനുഷ്യർ

National
  •  3 days ago
No Image

താപനില ഉയരും; 12 ജില്ലകളിൽ ജാ​ഗ്രത നിർദേശം 

Kerala
  •  3 days ago
No Image

ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇനി അതിവേഗം വിസ; മൂന്ന് സേവനങ്ങള്‍ ജി.ഡി.ആര്‍.എഫ്.എ സിസ്റ്റത്തിലേക്ക് മാറ്റും

uae
  •  3 days ago
No Image

'റണ്‍ ഫോര്‍ നാഷന്‍' കൂട്ടയോട്ടം 18ന്

uae
  •  3 days ago
No Image

കുംഭമേള വെെറൽ താര‌ത്തിന്റെ വിവാഹം; അന്വേഷണം ഊ‍ർജിതമാക്കി പൊലിസ്; മാതാപിതാക്കളുടെ മൊഴിയെടുത്തു; കൂടുതൽ പേരെ പ്രതി ചേർത്തേക്കും 

National
  •  3 days ago
No Image

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍; രാത്രി വൈകിയും ചര്‍ച്ച തുടരുന്നു; പ്രതിസന്ധിയായി ഹോര്‍മുസ് 

International
  •  3 days ago
No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  3 days ago