HOME
DETAILS

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ച് റെയില്‍വേ

  
Web Desk
February 24, 2026 | 10:21 AM

indian-railways-new-stops-three-trains-running-through-kerala

ആലപ്പുഴ: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസിന് ചെങ്ങന്നൂര്‍ സ്റ്റേഷനിലും അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ട, വടകര സ്റ്റേഷുകളിലും തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു അന്തോദയ എക്സ്പ്രസിന് തലശ്ശേരിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് പരിഹാരമായി ശാസ്താംകോട്ടക്കും ചെങ്ങന്നൂരിനും പുതിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനായുള്ള ഇടപെടലുകള്‍ ഫലം കണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. 

അമൃത് ഭാരത് എക്‌സ്പ്രസ്സ് ട്രെയിനിന് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ കൊല്ലം ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് എംപി വ്യക്തമാക്കി. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മംഗലാപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും.

അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത് നിസാമുദ്ദിന്‍ സൂപ്പര്‍ഫസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ ഡല്‍ഹിയിലേക്കുള്ള ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍, മാവേലിക്കര, അടൂര്‍ മേഖലകളിലെ യാത്രക്കാര്‍ക്ക് ഈ സ്റ്റോപ്പ് ഏറെ സഹായകരമാകും.

ഈ രണ്ട് ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്കും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും നിരവധി തവണ കത്തുകളും നേരിട്ടുള്ള ഇടപെടലുകളും നടത്തിയിരുന്നുവെന്ന് എംപി അറിയിച്ചു. 

ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് അനുകൂല തീരുമാനം ഉണ്ടായതെന്നും എംപി കൂട്ടിച്ചേര്‍ത്തു. സ്റ്റോപ്പുകള്‍ അനുവദിച്ച റെയില്‍വേ മന്ത്രാലയത്തിനും ദക്ഷിണ റെയില്‍വേ അധികൃതര്‍ക്കും എം.പി നന്ദി രേഖപ്പെടുത്തി. മണ്ഡലത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ തുടര്‍ന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

 

Indian Railways has approved new stoppages for three trains operating through Kerala, aiming to improve passenger convenience and regional connectivity. The decision is expected to benefit daily commuters and long-distance travelers by enhancing accessibility to key locations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  11 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  11 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  11 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  11 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  11 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  12 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 days ago