കോട്ടയത്ത് 57,000 രൂപ ശമ്പളത്തില്‍ ജോലി; ഈ യോഗ്യതയുള്ളവരാണോ? ഉടനടി അപേക്ഷിക്കാം
1. കോട്ടയം ജില്ല മാനസികാരോഗ്യ പരിപാടിയില്‍ ഫീല്‍ഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് ജൂലൈ 18ന് രാവിലെ 11ന് അഭിമുഖം നടക്കും. കോട്ടയം എന്‍.എച്ച്.എം കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ.
ഫീല്‍ഡ് സൈക്യാട്രിസ്റ്റ്
യോഗ്യത: ഡിപിഎം/ എംഡി/ ഡി.എന്‍.ബി ഇന്‍ സൈക്യാട്രി.
ക്ലിനിക്കല്‍ സൈക്കോളജസ്റ്റ്
യോഗ്യത: എം.എ/ എം.എസ്.സി/ എം.ഫില്‍ (ക്ലിനിക്കല്‍ സൈക്കോളജി). ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
ശമ്പളം
ഫീല്‍ഡ് സൈക്യാട്രിസ്റ്റ് : 57,525 രൂപ.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : 35,300 രൂപ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകള്‍ ഉള്‍പ്പെടെ അഭിമുഖത്തിന് പങ്കെടുക്കണം.
സംശയങ്ങള്‍ക്ക്: 0481 2562778.
2. ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പൈക സാമൂഹികാരോഗ്യ കേന്ദ്രം ലബോറട്ടറിയിലെ ലാബ് ടെക്‌നീഷ്യന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടക്കുന്നു.
യോഗ്യത: കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനോട് കൂടിയ ബി.എസ്.സി.എം.എല്‍.റ്റി/ ഡി.എം.എല്‍.റ്റി.
താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 18ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പൈക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04822 225347.
temporary job recruitment in kottayam districts apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."