HOME
DETAILS

സ്കൂളിലെത്താൻ ഈ സാഹസിക യാത്ര തന്നെ വേണം

  
July 14, 2024 | 3:40 AM

Students Brave Kabani River on Adventurous Journey to Perikkallur School


പെരിക്കല്ലൂര്‍: മഴ കനത്താല്‍ കബനിയുടെ രൂപം മാറും, ഒഴുക്ക് കനക്കും ഇതോടെ ആധി തിന്നുകയാണ് കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമമായ ബൈരന്‍ക്കുപ്പയില്‍െ രക്ഷിതാക്കള്‍. കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ ഇവര്‍ ഭയക്കുമ്പോഴും വര്‍ഷമിങ്ങെത്തിയാല്‍ രൗദ്രഭാവം പൂണ്ട് കലങ്ങിയൊഴുകുന്ന കബനിപ്പുഴ തോണിയില്‍ താണ്ടി കുട്ടികള്‍ സ്‌കൂളിലെത്തും. കേരളകര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂരില്‍ ഏറെ ഭീതി പടര്‍ത്തുന്നതാണ് കുട്ടികളുടെ ഈ സഹാസിക യാത്ര. ബൈരന്‍ക്കുപ്പയില്‍ നിന്നും കേരളത്തിലെ സ്‌കൂളുകളിലെത്താന്‍ വേറെ മാര്‍ഗങ്ങളൊന്നുമില്ലാത്തതാണ് കുട്ടികളെ ഈ സാഹസിക യാത്രക്ക് പ്രേരിപ്പിക്കുന്നത്. വേനലില്‍ കുട്ടികള്‍ക്ക് പുഴ മുറിച്ച് കടക്കുന്നത് പ്രയാസമുള്ള കാര്യമല്ല. വറ്റിവരണ്ട പുഴയിലൂടെ കാല്‍നടയായി പോലും അവര്‍ക്ക് ഇക്കരെയെത്താന്‍ സാധിക്കും. പക്ഷെ വര്‍ഷം കനത്താല്‍ കലങ്ങി മറിഞ്ഞൊഴുകുന്ന കബനി പുഴ താണ്ടാതെ ഇവര്‍ക്ക് ഇക്കരയെത്താന്‍ സാധിക്കില്ല.

ഇവിടെ ഒരു തൂക്കുപാലമെങ്കിലും വന്നിരുന്നെങ്കിലെന്നാണ് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ആഗ്രഹിക്കുന്നത്. ബൈരന്‍കുപ്പക്കും പെരിക്കല്ലൂരിനുമിടയിലൂടെ ഒഴുകുന്ന കബനിയിലെ കടത്തുകാരനായ ശെല്‍വന്റെ വാക്കുകളും ഈ ആഗ്രമാണ് പറയുന്നത്. തൂക്കുപാലമെങ്കിലും ഇവിടെ വേണമെന്നാണ് ശെല്‍വനും പറയുന്നത്. 1994ല്‍ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലത്തിന് തറക്കല്ലിട്ടത് അന്നത്തെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരായിരുന്ന കെ കരുണാകരനും വീരപ്പമൊയ്‌ലിയും ചേര്‍ന്നാണ്. 


കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വച്ച ഉടക്കാണ് സ്വപ്‌ന പദ്ധതിക്ക് ഉടക്കായി വീണത്. ഇതോടെ പാലമെന്ന ഈ നാടിന്റെ സ്വപ്നം യാഥാര്‍ത്യമാക്കാത്ത മൂന്ന് പതിറ്റാണ്ടുകളാണ് പിന്നിട്ടത്. പാലമുണ്ടായാല്‍ വയനാട്ടില്‍ നിന്നും കര്‍ണാടകത്തിലേക്കുള്ള യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാവുമായിരുന്നു. കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയിലെ മുത്തങ്ങഗുണ്ടല്‍പ്പേട്ട് ഭാഗത്ത് നിലവില്‍ രാത്രിയാത്രാ നിരോധനമുണ്ട്. ഇവിടെയൊരു പാലം വന്നാല്‍ മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള വയനാടിന്റെ അകലം കുറയും. എല്ലാതരത്തിലും ഗുണകരമായ പദ്ധതി ഫയലില്‍ നിന്ന് എഴുന്നേല്‍ക്കുമോ എന്ന കാര്യത്തില്‍ ഇന്നാട്ടുകാര്‍ക്ക് പ്രതീക്ഷയില്ല. ഒരു തൂക്കുപാലമെങ്കിലും നല്‍കി സുഗമ യാത്രസാധ്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം. 
സംസ്ഥാന സര്‍ക്കാരുകള്‍ കനിഞ്ഞാലും കേന്ദ്രം കനിയുമോ എന്നത് ഇന്നാട്ടുകാരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുകയാണ്. എങ്കിലും അവര്‍ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ഒരിക്കല്‍ തങ്ങളുടെ നാട്ടില്‍ പാലം യാഥാര്‍ത്യമാവുമെന്നുറച്ച്.

Students from Bayrakuppa embark on an adventurous journey, crossing the turbulent Kabani River to reach their school in Perikkallur, showcasing their resilience and determination.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  5 hours ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  5 hours ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  6 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  6 hours ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  6 hours ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  6 hours ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  7 hours ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  7 hours ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  7 hours ago