HOME
DETAILS

കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം; പൊലിസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

  
Web Desk
July 14, 2024 | 3:29 PM

murder attempt case registered on policemen in kannur

കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പൊലിസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂര്‍ എ.ആര്‍ ക്യാമ്പ് ഡ്രൈവര്‍ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലിസുകാരനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. 

ഇന്ന് വൈകീട്ടോടെ കണ്ണൂര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ നിന്ന് എകെജി ആശുപത്രിക്ക് സമീപമുള്ള എം.കെ.പി.ടി എന്ന പമ്പിലാണ് സംഭവമുണ്ടായത്. വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനായി തന്റെ സ്വിഫ്റ്റ് കാറിലെത്തിയ സന്തോഷ് എണ്ണയടിച്ചതിന് ശേഷം പണം നല്‍കാതെ പുറത്തേക്ക് പോവുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പമ്പിലെ ജീവനക്കാരനായ അനില്‍ കാറിനെ പിന്തുടര്‍ന്നു. പിന്നാലെ കാര്‍ നിര്‍ത്തിയ സന്തോഷ് പകുതി പണം നല്‍കി. എന്നാല്‍ മുഴുവനും വേണമെന്ന് അനില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറിന് മുന്നിലെത്തിയ അനിലിനെ പൊലിസുകാരന്‍ ഇടിക്കുകയും, മെയിന്‍ റോഡില്‍ അരക്കിലോമീറ്ററോളം അനിലിനെ ബോണറ്റില്‍ വഹിച്ച് കാര്‍ ഓടിക്കുകയായിരുന്നു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പമ്പുടമകള്‍ പൊലിസില്‍ ഹാജരാക്കിയിട്ടുണ്ട്. നേരത്തെയും സമാനമായ കേസുകളില്‍ സന്തോഷിനെതിരെ കേസുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒക്ടോബറില്‍ ഇയാള്‍ മറ്റൊരു പെട്രോള്‍ പമ്പിലേക്ക് പൊലിസ് ജീപ്പ് ഇടിച്ച് കയറ്റിയിരുന്നു. അന്ന് വാഹത്തിന്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്. 

murder attempt case registered on policemen in kannur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  5 days ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  5 days ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  5 days ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 days ago
No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 days ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 days ago