സർക്കാർ ഓഫീസുകളിൽ ജോലി എടുക്കാനൊരുങ്ങി എ.ഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകമാണ് ഇനിയാങ്ങോട്ടുള്ളതെന്ന് നിസംശയം പറയുവന്നതാണ്. അത്രകണ്ട് സാങ്കേതിക വിദ്യ വളർന്നിരിക്കുന്നു, ഇനിയുള്ള കാലം മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലും ഭൂമിയിലും ഇടമില്ലാണ്ടായേക്കും. മൊബൈൽ മുതൽ വാഹനങ്ങൾ തൊട്ടു ടീച്ചിങ്ങിൽ വരെ ഇന്ന് എ.ഐ സാന്നിധ്യം ഉണ്ട്. ഇങ്ങനെ പോയാൽ വരും തലമുറകൾ ചുമ്മാ വീട്ടിലിരിക്കുക തന്നെ വേണ്ടി വരും. അത്തരം വാർത്തകളാണ് ദിനപ്രതി നമ്മളിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. കാലം മാറുമ്പോ കോലവും മാറണം എന്ന പോലെ സർക്കാർ ഓഫീസുകളും ഒരു മാറ്റത്തിനായി മാറാൻ ഒരുങ്ങുകയാണ്. സർക്കാർ ജോലിയിൽ പത്തു പേർ ഒന്നിച്ചു പണിയെടുക്കുന്ന സമയം കൊണ്ട് പത്തു പേരുടെ ജോലി ഒറ്റയ്ക്കു ചെയ്യാൻ കെൽപ്പുണ്ട് ഈ എ.ഐ സംവിധാനത്തിന്.
കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയുമാണ് സേവനത്തിനായി രംഗത്തെത്തിയത്. ഫയലുകൾ അട്ടിമറിക്കുന്ന കാലഘട്ടത്തിൽ അവ കൃത്യമായി സൂക്ഷിക്കാനും അനധികൃത ആക്സിസ്സബിലിറ്റികളെ തടയാനും സഹായിക്കുന്നത്തിനായി സജ്ജമാക്കിയതാണ് ഡിജി സ്മാർട്ട് എന്ന സാങ്കേതിക വിദ്യ. ഓഫീസുകളിലെ കാര്യങ്ങളെ കുറിച്ചറിയാനും അന്വേഷണങ്ങൾക്ക് മറുപടി നൽകാനുമായിട്ടാണ് കെല്ലിയെന്ന സ്ത്രീരൂപമുള്ള വിർച്വൽ ടെക്നോളജിയെ ഒരുക്കിയിരിക്കുന്നത്.
content highlight : placing AI in government offices for securing and digitalising files
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."