HOME
DETAILS

കാത്തിരുന്ന വിജ്ഞാപനമെത്തി; പരീക്ഷയില്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ സ്ഥിര ജോലി നേടാം; പത്താം ക്ലാസ് പാസായാല്‍ മതി; 44228 ഒഴിവുകള്‍

  
Web Desk
July 15 2024 | 11:07 AM

indian post office gds recruitment sslc can apply

ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ പത്താം ക്ലാസുകാര്‍ക്ക് ജോലി നേടാന്‍ വമ്പന്‍ അവസരം. ഗ്രാമീണ്‍ ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളിലേക്ക് നടക്കുന്ന മെഗാ റിക്രൂട്ട്‌മെന്റാണിത്. കേരളത്തിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

ഇന്ത്യ പോസ്റ്റ് സര്‍വീസിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് പോസ്റ്റിലേക്ക് നിയമനം. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ റിക്രൂട്ട്‌മെന്റുകളാണ് നടക്കുന്നത്. ആകെ 44228 ഒഴിവുകളാണുള്ളത്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. 

കേരളത്തില്‍ 2433 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

dak.JPG

dak 2.JPG

പ്രായപരിധി

18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ടായിരിക്കും. 


യോഗ്യത

  • പത്താം ക്ലാസ് വിജയം

  • അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. 

  • കമ്പ്യൂട്ടര്‍ പരിജ്ഞാനം. 

  • സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം. 

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. വനിതകള്‍, എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍, പിഡബ്ലൂബിഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ ഓണ്‍ലൈനായി 100 രൂപ ഫീസടക്കണം. 

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോദഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. 

അപേക്ഷ: click here

വിജ്ഞാപനം: click here

content highlight: indian post office gds recruitment sslc can apply



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  21 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  21 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  a day ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  a day ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago