HOME
DETAILS

ദുരന്ത നിവാരണം: ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് 3 പുതിയ മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ ആരംഭിച്ചു

  
Web Desk
July 16 2024 | 10:07 AM

Disaster Relief: Aster Volunteers Launches 3 New Mobile Medical Services

ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത് കെയറിന്റെ ആഗോള സി.എസ്.ആര്‍ മുഖമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക  മേഖലയിലുടനീളമുള്ള ദുരന്ത ഇടങ്ങളിലെ ഇരകളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ മൂന്ന് മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് യൂണിറ്റുകള്‍ ദുബൈ ഖിസൈസിലെ മെഡ് കെയര്‍ റോയല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അവശ്യമായ മെഡിക്കല്‍, ആരോഗ്യ പരിചരണ സേവനങ്ങള്‍ അവശരായ വ്യക്തികള്‍ക്ക് നേരിട്ട് എത്തിക്കാനും ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യത ഗണ്യമായി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണിവ.

'ആസ്റ്റീരിയന്‍സ് യുണൈറ്റഡ്' പ്രോഗ്രാമിലൂടെ അവതരിപ്പിച്ച പുതിയ മൊബൈല്‍ യൂണിറ്റുകള്‍ പുനരുപയോഗ ഊര്‍ജം ഉപയോഗപ്പെടുത്താനായി സോളാര്‍ പാനലുകള്‍ സജ്ജീകരിച്ചിരിക്കുന്നതാണ്. കൂടാതെ, സമഗ്രമായ രോഗ നിര്‍ണയം, സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ വിദൂര പ്രദേശങ്ങളിലെ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ പ്രാപ്തമാക്കുന്ന ടെലിമെഡിസിന്‍ സജ്ജീകരണവുമായും ഈ യൂണിറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു. മൊബൈല്‍ മെഡിക്കല്‍ വാനുകള്‍ ആവശ്യമായ ജനങ്ങള്‍ക്ക് നേരിട്ട് കണ്‍സള്‍ട്ടേഷനുകളും പ്രഥമ ശുശ്രൂഷയും മറ്റ് അവശ്യ മെഡിക്കല്‍ സേവനങ്ങളും ലഭ്യമാക്കും.

എന്‍.ജി.ഒ ജ്യൂനെസ്ഡ് അറ്റ്‌ലസ് മുഖേന മൊറോക്കോയിലെ തരൂഡന്റ് മേഖലയിലെ അറ്റ്‌ലസ് പര്‍വത നിരകളിലെ പ്രകൃതി ദുരന്ത ബാധിതരെ സഹായിക്കാനും, പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് വഴിയും ദുരന്ത ബാധിത മേഖലകളില്‍ പെട്ടെന്നുള്ള ഹ്രസ്വ കാല ദൗത്യങ്ങള്‍ക്കായി ഇവയെ വിന്യസിക്കും.

വിദൂര പ്രദേശങ്ങളിലെ നിര്‍ധന സമൂഹങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാംപുകളും ദുരന്ത സഹായ പിന്തുണയും നല്‍കി ആരോഗ്യ സംരക്ഷണ ലഭ്യതയിലെ വിടവ് നികത്താന്‍ ലക്ഷ്യമിട്ടുള്ള ഈ സംവിധാനത്തില്‍ തുടക്കം മുതല്‍ ഇതുവരെയായി, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ 1.4 ദശലക്ഷത്തിലധികം വ്യക്തികള്‍ക്ക് ചികിത്സാ സഹായമെത്തിച്ചു.

ലോഞ്ചിങ്ങ് ഇവന്റില്‍ പുതിയ യൂണിറ്റുകളുടെ താക്കോല്‍ മൊറോക്കോ കോണ്‍സുലേറ്റിലെയും എമിറേറ്റ്‌സ് റെഡ് ക്രസന്റിലെയും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ചടങ്ങില്‍ ആസ്റ്റര്‍ ഉന്നത ജീവനക്കാര്‍, ഫജര്‍ ക്യാപിറ്റല്‍ സിഇഒ ഇക്ബാല്‍ ഖാന്‍, മറ്റ് പ്രധാന ഫജര്‍ ക്യാപിറ്റല്‍ പ്രതിനിധികള്‍, ഇഅ്മാര്‍ പ്രതിനിധികള്‍, എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ പ്രധാന പ്രതിനിധികള്‍ പങ്കെടുത്തു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഫ്രീസോണ്‍ കമ്പനി മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ മൊബൈല്‍ യൂണിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

പുതുതായി ആരംംഭിച്ച ഈ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago