HOME
DETAILS

ട്രാഫിക് ഇ-ചലാന്‍ മെസേജ് ലഭിച്ചോ?.. ക്ലിക്ക് ചെയ്യും മുന്‍പേ ഇക്കാര്യം അറിഞ്ഞോളൂ.. 

  
July 17 2024 | 09:07 AM

whatsapp-scam-message-latest info

വാട്‌സ്ആപ്പില്‍ ട്രാഫിക് ഇ-ചലാന്‍ അടയ്‌ക്കേണ്ടത് സംബന്ധിച്ച് മെസേജ് ലഭിച്ചാല്‍ ഉടനെ ക്ലിക്ക് ചെയ്യാന്‍ നില്‍ക്കണ്ട. പണി പിന്നാലെ വരും. വ്യാജ ട്രാഫിക് ഇ-ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ് നടത്തുന്നതായി കേരള പൊലിസ് മുന്നറിയിപ്പ് നല്‍കി. 

ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ച് വിയറ്റ്‌നാം ഹാക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇതുവരെ 4400 മൊബൈല്‍ ഫോണുകളെ ഈ മാല്‍വെയര്‍ ബാധിച്ചതായും 16 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിയറ്റ്‌നാം ഹാക്കര്‍മാര്‍ ഇന്ത്യന്‍ ഉപയോക്താക്കളെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത്. വ്യാജ മൊബൈല്‍ ആപ്പുകള്‍ പങ്കുവെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ട്രാഫിക് ചലാന്‍ എന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചാണ് കെണിയില്‍ വീഴ്ത്തുന്നതെന്നും സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ക്ലൗഡ്എസ്ഇകെ മുന്നറിയിപ്പ് നല്‍കി.

ഒറ്റനോട്ടത്തില്‍ പരിവാഹന്‍ സൈറ്റ് അല്ലെങ്കില്‍ കര്‍ണാടക പൊലീസ് എന്ന് തോന്നിപ്പിച്ചാണ് വ്യാജ ഇചലാന്‍ സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ അയക്കുന്നത്. ഇത് മനസിലാകാതെ മുന്നോട്ടുപോകുന്നവരുടെ ഫോണില്‍ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ആപ്പ് വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുകയും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്നു.

വാട്‌സ്ആപ്പ് സന്ദേശത്തിനുള്ളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിയമാനുസൃതമായ ആപ്ലിക്കേഷന്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ ആപ്പാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടുക. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, കോണ്‍ടാക്റ്റുകള്‍, ഫോണ്‍ കോളുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ തുടങ്ങിയവയിലേക്ക് വ്യാജ ആപ്പിന് ആക്‌സസ് ലഭിക്കുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago