HOME
DETAILS
MAL
ഒമാൻ: പൊതു ഗതാഗതത്തിനായുള്ള ആദ്യത്തെ ഇലക്ട്രിക് ബസ് ഓട്ടം തുടങ്ങി
July 17 2024 | 17:07 PM
മസ്കത്ത്: ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കിയതായി പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് 2024 ജൂലൈ 16 അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത് . ‘സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ ഇൻ സസ്‌റ്റൈനബിൾ സിറ്റീസ്’ എന്ന പേരിൽ സലാലയിൽ വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ ഇലക്ട്രിക്ക് ബസ് അവതരിപ്പിച്ചത്.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഗ്രീൻ എനർജി സേവനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പൊതുഗതാഗത മേഖലയിൽ ഈ ഇലക്ട്രിക്ക് ബസ് കൊണ്ടുവരുന്നത്.28 യാത്രികർക്ക് സഞ്ചരിക്കാനാകുന്ന ഈ ബസിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെയാണ്. 8.94 മീറ്റർ നീളമുള്ള ഈ ബസിന്റെ വീതി 2.42 മീറ്ററും, ഉയരം 3.3 മീറ്ററുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."