HOME
DETAILS
MAL
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
backup
August 30 2016 | 19:08 PM
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുള്ളവരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (വി.ടി.സി) ഉടന്‍ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഡി.ടി.പി, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
15നും 30നും മധ്യ പ്രായമുള്ള ബധിരര്‍, മൂകര്‍, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കു താമസ സൗകര്യം സൗജന്യമാണ്. അപേക്ഷാ ഫോം തിരുവനന്തപുരത്തു പൂജപ്പുരയിലുള്ള ഭിന്നശേഷിയുള്ളവരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്നിനു മുന്‍പ് സൂപ്പര്‍വൈസര്‍, ഭിന്നശേഷിയുള്ളവരുടെ തൊഴില്‍ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം12 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0471 2343618.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."