HOME
DETAILS

പ്ലസ് വൺ: സ്‌കൂളും വിഷയവും മാറാൻ ഇന്നുകൂടി അവസരം 

  
Web Desk
July 19 2024 | 00:07 AM

Plus One: Today Only Chance to Change Schools and Subjects

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയവർക്ക് സ്‌കൂളും വിഷയവും മാറാൻ ഇന്നുകൂടി അവസരം. ഏകജാലകം വഴി മെറിറ്റിൽ പ്ലസ് വൺ പ്രവേശനം നേടിയവർക്കാണ് ക്യാൻഡിഡേറ്റ് ലോഗ് ഇൻ വഴി (www.hscap.kerala.gov.in)സ്‌കൂളും വിഷയവും മാറാൻ ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ അവസരമുള്ളത്. പ്രവേശനം ലഭിച്ച ജില്ലക്കുള്ളിൽ മാത്രമേ മാറ്റത്തിന് അപേക്ഷിക്കാനാകൂ. പ്രവേശനം ലഭിച്ച സ്‌കൂളിൽ വേറെ വിഷയം തിരഞ്ഞെടുക്കുകയോ മറ്റൊരു സ്‌കൂളിൽ അതേ വിഷയമോ മറ്റൊന്നോ തിരഞ്ഞെടുക്കുകയുമാകാം. സ്‌കൂളും വിഷയവും മാറാൻ എത്ര ഓപ്ഷനുകളും നൽകാനാകും. സീറ്റ് ഒഴിവുകൾ സൈറ്റിലുണ്ട്.

മെറിറ്റിൽ ആദ്യ ഓപ്ഷനിൽ സീറ്റ് അലോട്ട്‌മെന്റ് കിട്ടിയവർക്കും സ്‌പോർട്‌സ്-മാനേജ്‌മെന്റ്-കമ്യൂണിറ്റി-അൺ എയ്ഡഡ്-ഭിന്നശേഷി ക്വാട്ടയിൽ പ്രവേശനം കിട്ടിയവർക്കും അപേക്ഷ നൽകാനാകില്ല.

ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള സീറ്റുകളിലും കാസർകോട്, മലപ്പുറം ജില്ലകളിൽ അധികമായി അനുവദിച്ച 138 താൽക്കാലിക ബാച്ചുകളിലുമാണ് സ്‌കൂൾ മാറ്റത്തിന് അപേക്ഷിക്കാവുന്നത്. സീറ്റ് ഒഴിവില്ലാത്ത സ്‌കൂളുകളിലേക്കും വിഷയങ്ങളിലേക്കും അപേക്ഷിക്കാമെങ്കിലും ഒഴിവ് അനുസരിച്ചു മാത്രമേ പരിഗണിക്കൂ. മാറ്റം ലഭിച്ചാൽ പുതിയ സ്‌കൂളിൽ പഠിക്കേണ്ടത് നിർബന്ധമാണ്.

Plus One: Today Only Chance to Change Schools and Subjects




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago