ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചൂടുള്ള പാല്‍ കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് എന്തു സംഭവിക്കുമെന്നറിയുമോ?
മുതിര്‍ന്നവര്‍ എപ്പോഴും നമ്മളെ ഉപദേശിക്കുന്ന ഒരു കാര്യമാണ് കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചൂടുപാല്‍ കുടിക്കുക എന്നത്. ഇതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പാലിന്റെ പോഷകഗുണങ്ങള്‍ ലഭിക്കുക എന്നതിലുപരി ഇത് രാത്രിയില്‍ കഴിക്കുമ്പോള്‍ മറ്റ് ചില ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഉറക്കത്തിന് മുന്‍പ് ചൂടു പാല്‍ കുടിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ..
1. നല്ല ഉറക്കം
ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ല ഉറക്കം നല്‍കുന്നു. പാലില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ സെറോടോണിന്‍, മെലറ്റോണിന്‍ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്നു. നിങ്ങളുടെ മാനസിനെ നിയന്ത്രിക്കുന്നതിനു പുറമേ, നിങ്ങളുടെ ഉറക്ക-ഉണര്‍വ് ചക്രം നിയന്ത്രിക്കാനും ഇത് സഹായിക്കും.
2. ഉത്കണ്ഠ കുറയുന്നു
പാല്‍ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നു. അതും ചൂടോടെ കുടിക്കുമ്പോള്‍! ശരീരത്തിന് മാത്രമല്ല മനസ്സിനും ഇത് ആശ്വാസം നല്‍കുന്നു. പാലില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് പല ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഞരമ്പുകളും പേശികളും വിശ്രമിക്കാനും സുഖകരമായ ഉറക്കം നല്‍കാനും സഹായിക്കുന്നു.
3. മെച്ചപ്പെട്ട ദഹനം
ചൂടുള്ള ഭക്ഷണങ്ങള്‍ സാധാരണയായി ദഹിക്കാന്‍ തണുത്തതിനേക്കാള്‍ വളരെ എളുപ്പമാണ്. ദഹനപ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നവര്‍ ഉറങ്ങുന്നതിന് മുമ്പ് അല്‍പം പാല്‍ കുടിക്കുന്നത് നല്ലതാണ്.
4. ജലാംശം
പാലില്‍ ഏകദേശം 87% വെള്ളമാണ്. അതിനാല്‍ ഇത് നിങ്ങളിലെ ജലാംശം നിലനിര്‍ത്തുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
5. പോഷകങ്ങള്‍
പാലില്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ബി, ഡി തുടങ്ങിയ വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഒപ്റ്റിമല്‍ പ്രവര്‍ത്തനത്തിന് ഈ പോഷകങ്ങള്‍ വളരെ പ്രധാനമാണ്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് പാല്‍ കഴിക്കുന്നതിലൂടെ ഈ പോഷകങ്ങള്‍ നിങ്ങള്‍ക്ക് നന്നായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."