കര്‍ണാടകയിലെ മണ്ണിടിച്ചില്‍: അര്‍ജുന്‍ ഓടിച്ച ലോറി പുഴയിലേക്ക് ഒഴുകി പോയിട്ടില്ലെന്ന് നിഗമനം, തെരച്ചില്‍ ഊര്‍ജ്ജിതം, പ്രാര്‍ഥനയോടെ നാട്
ബംഗളൂരു: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി പുഴയിലേക്ക് ഒഴുകി പോയിട്ടില്ലെന്ന് നിഗമനം. ജി.പി.എസ് പോയിന്റില്‍ ചലനമില്ലാത്തതിനാലാണ് ഈ നിഗമനത്തില്‍ എത്തിയത്. ജി.പി.എസ് സിഗന്ല്‍ കിട്ടിയിടത്തെ സ്ഥലത്തെ മണ്ണ് കുഴിക്കും അതിനായി രാത്രി ലഭിച്ച ജി.പി.എസ് സിഗ്നല്‍ ഭാരത് ബെന്‍സില്‍ നിന്ന് വാങ്ങും. തെരച്ചിലിനായി മുങ്ങല്‍ വിദഗ്ധരടക്കം നാവിക സേനയുടെ എട്ടംഗസംഘമെത്തിയിട്ടുണ്ട്. ഗംഗാവലിപ്പുഴയിലിറങ്ങാനാണ് ശ്രമം. വെള്ളത്തില്‍ നേര്ിട്ടിറങ്ങാനുള്ള സാധ്യത പരിശോധിക്കുകയാണ്. ഗംഗാവലിയിലെ ഒഴുക്കിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ബോട്ടുകള്‍ ഉടനെയെത്തും.
അര്‍ജ്ജുന്റെ ഫോണ്‍ ഇന്ന് രാവിലെ വരെ റിംഗ് ചെയ്‌തെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു. ലോറിയുടെ എന്‍ജിന്‍ ഇന്നലെ രാത്രിയും ഓണായിരുന്നുവെന്ന് ഭാരത് ബെന്‍സ് അധികൃതരും പറയുന്നു. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്.
സംഭവ സ്ഥലത്തു നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പത്തുപേരാണ് കുടുങ്ങിയതെന്നാണ് വിവരം. ബാക്കിയുള്ളവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. മരിച്ചവരില്‍ അഞ്ചു പേര്‍ ഒരു കുടുംബത്തില്‍ പെട്ടവരാണ്. സമീപത്ത് ചായക്കട നടത്തുന്ന കുടുംബാംഗങ്ങളാണ് മരിച്ചത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങള്‍ മാത്രമേ മണ്ണിടിച്ചിലില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ അധികൃതര്‍ മനസിലാക്കിയിരുന്നത്. എന്നാല്‍ അപകടത്തെ അതിജീവിച്ച ഒരു യുവാവാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."