ഇംഗ്ലണ്ടില്‍ മാസ്റ്റേഴ്സ്, പി.എച്ച്.ഡി പഠനത്തിന്; കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ്
2017 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന മാസ്റ്റേഴ്സ്, ഡോക്ടറല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍നിന്നു കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയമാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയില്‍നിന്ന് 65 വിദ്യാര്‍ഥികളെയാണ് പരമാവധി നാമനിര്‍ദേശം ചെയ്യുക.
ഇതില്‍ 26 പേര് പിഎച്ച്.ഡി വിഭാഗത്തിലായിരിക്കും. ഏകദേശം 25 മുതല്‍ 30 പേരെ അന്തിമമായി സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കും. യു.കെയിലേക്കും തിരിച്ചുമുള്ള എയര്‍ഫെയര്‍, ട്യൂഷന്, പരീക്ഷാ ഫീസുകള്‍, പ്രതിമാസം 1043 പൗണ്ട് അല്ളെങ്കില്‍ 1279 പൗണ്ട് നിരക്കില്‍ സ്റ്റൈപന്‍ഡ്, തിസീസ് ഗ്രാന്റ്, വാംക്ലോത്തിങ് അലവന്‍സ്, സ്റ്റഡി ട്രാവല്‍ ഗ്രാന്റ്, പിഎച്ച്.ഡി സ്കോളേഴ്സിന് ഫീല്‍ഡ്വര്‍ക് ഗ്രാന്റ്, സ്പൗസ് അലവന്‍സ്, ചൈല്‍ഡ് അലവന്‍സ് മുതലായവ അടങ്ങിയതാണ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ്.
എന്‍ജിനിയറിങ്, ടെക്നോളജി, സയന്‍സ്, അഗ്രികള്‍ച്ചര്‍, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മേഖലകളിലായി മുപ്പതോളം പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. ഒരാള്‍ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സിലോ ഡോക്ടറല്‍ പ്രോഗ്രാമിലോ, ഏതെങ്കിലുമൊരു വിഷയത്തിലേക്കു മാത്രമേ അപേക്ഷിക്കാവൂ. http:mhrd.gov.in Scholarships എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 16നു വൈകിട്ട് മൂന്നു വരെ സ്വീകരിക്കും.
അപേക്ഷകര്‍ക്ക് 2016 സെപ്റ്റംബര്‍ 16ന് 40 വയസ് കവിയാന്‍ പാടില്ല. മാസ്റ്റേഴ്സ് കോഴ്സിലേക്ക് പരിഗണിക്കപ്പെടുന്നതിന് 2017 ഒക്ടോബറിനു മുന്‍പയി ബാച്ചിലേഴ്സ് ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും എന്‍ജിനിയറിങ്, ടെക്നോളജി, സയന്‍സ്, അഗ്രികള്‍ചര്‍ വിഷയങ്ങളില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി ബിരുദമെടുക്കണം.
പിഎച്ച്.ഡി (ഡോക്ടറല്‍) പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടുന്നതിന് 2017 ഒക്ടോബറിനു മുന്‍പു മാസ്റ്റേഴ്സ് ഡിഗ്രി പൂര്‍ത്തിയാക്കണം. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും എന്‍ജിനിയറിങ്, ടെക്നോളജി, സയന്‍സ്, അഗ്രികള്‍ചര്‍ വിഷയങ്ങളില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെയും മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കണം.
ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടാകണം.
കോഴ്സുകള്‍:
സയന്‍സ് (പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ്):
മാത്തമാറ്റിക്സ്, മോളിക്യുലാര്‍ ബയോളജി, ഫിസിക്സ്, കെമിസ്ട്രി (ഫാര്‍മസ്യൂട്ടിക്കല്‍, മെഡിസിനല്‍ കെമിസ്ട്രി ഉള്‍പ്പെടെ).
എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി:
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, എന്വയണ്മെന്റല് സ്റ്റഡീസ്, റിമോട്ട് സെന്‍സിങ് ടെക്നോളജി, കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ബയോടെക്നോളജി, ബയോകെമിക്കല്‍ എന്‍ജിനിയറിങ്, റോബോട്ടിക്സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, എയ്റോസ്പേസ് എന്‍ജിനിയറിങ്, എയ്റോനോട്ടിക്സ്, സിവില്‍ എന്‍ജിനിയറിങ്, ആര്കിടെക്ചര്, മെറ്റീരിയല്‍ സയന്‍സ്, മൈനിങ് എന്‍ജിനിയറിങ്, മറൈന്‍ എന്‍ജിനിയറിങ്.
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്:
ഹിസ്റ്ററി, സോഷ്യോളജി, മാനേജ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഫിലോസഫി, സൈക്കോളജി, ലോ, ഇംഗ്ലീഷ് (ലിറ്ററേച്ചര്‍, ലിംഗ്വസ്റ്റിക്സ്), പൊളിറ്റിക്കല്‍ സയന്‍സ് (ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഉള്‍പ്പെടെ).
അഗ്രികള്‍ചര്‍:
അഗ്രോണമി ആന്‍ഡ് ഫോറസ്ട്രി.
ഇന്റവ്യൂവിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് 2016 ഒക്ടോബര്‍ 20നു പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂ നവംബര്‍ 16നും ഡിസംബര്‍ എട്ടിനുമിടയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ http:mhrd.gov.in Scholarships, http:bit.lyscukhandboo-kforms എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."