HOME
DETAILS

യു.പി.എസ്‌.സി ചെയർമാൻ മനോജ് സോണി രാജിവെച്ചു; രാജി കാലാവധി തീരാൻ അഞ്ച് വർഷം ബാക്കിയിരിക്കെ

  
July 20 2024 | 06:07 AM

upsc chairman manoj sony resigned

ന്യൂഡൽഹി: യു.പി.എസ്‌.സി (യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ) ചെയർമാൻ മനോജ് സോണി രാജിവെച്ചു. സേവന കാലാവധി 2029 മെയ് വരെ നിൽക്കെയാണ് അദ്ദേഹത്തിന്റെ പെട്ടന്നുള്ള രാജി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. പ്രൊബേഷണറി ഐ.എ.എസ് ഓഫീസർ പൂജ ഖേദ്കർ വ്യജ രേഖ സമർപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുമായും ആരോപണങ്ങളുമായും അദ്ദേഹത്തിൻ്റെ രാജി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് വ്യക്തിപരമായ കാരണങ്ങളാൽ യു.പി.എസ്‌.സി ചെയർമാൻ രാജി സമർപ്പിച്ചിരുന്നതായും എന്നാൽ ഇത് ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. 

2017 ജൂൺ 28- നാണ് കമ്മിഷൻ അംഗമായി മനോജ് സോണി ചുമതലയേറ്റത്. 2023 മെയ് 16-നാണ് കമ്മിഷന്റെ ചെയർമാനായി അധികാരമേറ്റത്. 2029 മെയ് 15 വരെയായിരുന്നു കാലാവധി. ഗുജറാത്തിൽ നിന്നുള്ള മനോജ് സോണി മുൻപ് രണ്ട് സർവകലാശാലകളിലായി മൂന്ന് തവണ വൈസ് ചാൻസലറായി സേവനം ചെയ്തിട്ടുണ്ട്.

അതേസമയം, സിവിൽ സർവിസിൽ കയറാൻ വ്യാജരേഖ ചമച്ചതിന് പൂജ ഖേദ്കറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ നിന്ന് അവരെ വിലക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യു.പി.എസ്‌.സി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമച്ച് പൂജ ഖേദ്കർ സിവിൽ സർവീസ് നേടിയതിന് പിന്നാലെ, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലിസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. 

മറ്റ് പിന്നാക്ക വിഭാഗത്തിലും (നോൺ ക്രീമി ലെയർ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലും (ഇഡബ്ല്യുഎസ്) ലഭ്യമായ ആനുകൂല്യങ്ങൾ ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചെന്ന് ആരോപണമുള്ള ഏതാനും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരും ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് യു.പി.എസ്‌.സി ചെയർമാൻ മനോജ് സോണി രാജിവെച്ചത് എന്നത് ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  18 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  18 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  18 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  19 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  19 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  20 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  20 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  20 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  21 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  21 hours ago