HOME
DETAILS

അധിക ബാഗേജ് നിരക്കിൽ കുറവ് പ്രഖ്യാപിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും; ഈ മാസങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക് നേട്ടം

  
Salah
July 22 2024 | 03:07 AM

air india and ingigo reduced excess luggage charge

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സും ഇ​ൻ​ഡി​ഗോ​യും. ഇനി മുതൽ കുവൈത്തിൽ നിന്ന് അ​ധി​ക ബാ​ഗേ​ജ് കുറഞ്ഞ ചെലവിൽ നാട്ടിലെത്തിക്കാം. അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സും ഇ​ൻ​ഡി​ഗോ​യും ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഈ നേട്ടം. ഓ​ഫ് സീ​സ​ണി​ൽ ആകും ഈ സൗകര്യം ലഭിക്കുക.

എ​​യ​​ർ ഇ​​ന്ത്യ എ​ക്സ്പ്ര​സി​ൽ അ​​ധി​​ക ബാ​​ഗേ​​ജി​​ന് 10 കി​ലോ​ക്ക് 13 ദീ​നാ​ർ കുറച്ചു. ഇ​ൻ​ഡി​ഗോ 10 കിലോക്ക്  നാ​ലു ദിനാറും കുറച്ചു. ഇ​ൻ​ഡി​ഗോ​യി​ൽ ജൂ​ലൈ, ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളിൽ യാത്ര ചെയ്യുന്നവർക്ക് ഈ ഇ​ള​വ് ലഭിക്കും. എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സി​ൽ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാണ് ഈ ഇളവ് ലഭിക്കുക. 

കു​വൈ​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് നി​ല​വി​ൽ 30 കി​​ലോ ചെ​​ക്ക് ഇ​​ൻ ബാ​​ഗേ​​ജും ഏ​​ഴ്​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​ജും സൗജന്യമായി കൊണ്ടുവരാവുന്നതാണ്. നാട്ടിൽ നിന്ന് കുവൈത്തിലേക്ക് പോകുമ്പോൾ 20 കി​​ലോ ചെ​​ക്കി​​ൻ ബാ​​ഗേ​​ജും ഏ​​ഴ്​ കി​​ലോ കാ​​ബി​​ൻ ബാ​​ഗേ​​ജും സൗ​ജ​ന്യ​മാ​യി കൊണ്ടുപോകാം. ഇതിന് പുറമെ യാത്രയിൽ കൊണ്ടുപോകുന്ന ബാഗേജുകളുടെ ചാർജ്ജിലാണ് നിലവിൽ ഇളവ് പ്രഖ്യാപിച്ചത്.

നി​ല​വി​ൽ തി​ര​ക്കേ​റി​യ സീ​സ​ണാ​യ​തി​നാ​ൽ അ​​ധി​​ക ബാ​​ഗേ​​ജി​​ന് വ​ലി​യ തുകയാണ് വിമാനകമ്പനികൾ ഈടാക്കുന്നത്. സീസണിൽ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകുന്നതിനൊപ്പം ഉയർന്ന ബാഗേജ് ചാർജ്ജ് കൊടുക്കേണ്ടി വരുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്. എന്നാൽ സീസണിൽ കൊള്ളയടിക്കുന്ന വിമാനകമ്പനികൾ ഓഫ് സീസണിൽ ആനുകൂല്യം തരാറില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു. അധിക ബാഗേജ് നിരക്ക് കുറച്ചതോടെ ഈ ആകേഷേപം കുറയും. ഓ​ഫ് സീ​സ​ണി​ൽ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലും ക​മ്പ​നി​ക​ൾ കു​റ​വു​വ​രു​ത്തുമെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  11 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  11 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  11 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  11 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  11 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 days ago