HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം: പതിനാലുകാരന്‍ ഇന്ന് ആശുപത്രി വിടും; രോഗത്തെ അതിജീവിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

  
July 22 2024 | 05:07 AM

amebic-meningoencephalitis news update

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരന്‍ രോഗമുക്തനായി ഇന്ന് ആശുപത്രി വിടും. പോണ്ടിച്ചേരിയിലേക്ക് അയച്ച കുട്ടിയുടെ രണ്ടാമത്തെ പി.സി.ആര്‍ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയിരുന്നു. രോഗം പൂര്‍ണമായി ഭേദപ്പെട്ടെങ്കിലും ഒരാഴ്ച്ച കൂടി മരുന്നുകള്‍ കഴിക്കണമെന്നും മറ്റുകുഴപ്പങ്ങള്‍ ഒന്നും കുട്ടിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുല്‍ റൗഫ് അറിയിച്ചു.

ഇന്ത്യയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഭേദമാകുന്ന ആദ്യത്തെ സംഭവമാണിതെന്നും ഡോ. അബ്ദുല്‍ റൗഫ് പറഞ്ഞു. 1971 മുതല്‍ 2023 വരെ ലോകത്ത് എട്ട് പേരാണ് പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെ അതിജീവിച്ചത്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളിലാണ് ഇക്കാര്യമുള്ളത്. 2023ല്‍ പാകിസ്താനില്‍ നിന്നുള്ള 22കാരനും രോഗത്തെ അതീജീവിച്ചിട്ടുണ്ട്.
പ്രദേശത്തെ കുളത്തില്‍ നിന്ന് കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ജൂലെ ഒന്നിനാണ് 14 കാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചാം തീയതി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ജര്‍മ്മനിയില്‍ നിന്ന് എത്തിച്ച മരുന്നടക്കം കുട്ടിക്ക് നല്‍കിയിരുന്നു.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും പോണ്ടിച്ചേരി എ.വി.എം.സി മെഡിക്കല്‍ കോളജിലേക്ക് അയച്ച സാംപിളിന്റെ പരിശോധനാ ഫലം വന്നിട്ടില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ വീഡിയോ കോൾ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലിസ്; 13 പേർ പിടിയിൽ

uae
  •  24 days ago
No Image

ഓൺലൈൻ ഗെയിമിംഗ് ബിൽ: റിയൽ മണി ഗെയിമുകൾക്ക് ഒക്ടോബർ 1 മുതൽ പൂർണ നിരോധനം; വ്യവസായത്തിൽ വൻ മാറ്റങ്ങൾ

National
  •  24 days ago
No Image

ബഹിഷ്‌കരണം ഫലം കണ്ടു: കാരിഫോറുമായുള്ള ബന്ധം അവസാനിപ്പിച്ച് മാജിദ് അൽ ഫുത്തൈം; ഇനിമുതൽ ഹൈപ്പർമാക്സ്

uae
  •  24 days ago
No Image

ഹുമയൂണിന്റെ ഖബറിടത്തിന്റെ ചുമരുകൾ വൃത്തികേടാക്കി സന്ദർശകർ; സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം

National
  •  24 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; ഏഷ്യ കപ്പിൽ പുതു ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  25 days ago
No Image

2017 മുതൽ പ്രവർത്തനം നിലച്ച ലാംസി പ്ലാസ വിറ്റുപോയത് 19 കോടിയോളം ദിര്‍ഹത്തിന്

uae
  •  25 days ago
No Image

തിരൂരിലെ യാസിര്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകനായ നാലാം പ്രതിയെ കോടതി വെറുതെ വിട്ടു

Kerala
  •  25 days ago
No Image

ടി-20യിലെ ഐതിഹാസിക നേട്ടത്തിൽ സഞ്ജു; അടിച്ചെടുത്തത് പുത്തൻ നാഴികക്കല്ല്

Cricket
  •  25 days ago
No Image

അൽ-അഖ്‌സ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്റാഈൽ; സയണിസ്റ്റ് ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം

International
  •  25 days ago
No Image

ഒരിടത്ത് ഐപിഎസ് ഓഫീസർ,മറ്റൊരിടത്ത് ഐഎഎസ് ഓഫീസർ; വിവാഹ തട്ടിപ്പ് വീരൻ കൊച്ചിയിൽ പിടിയിൽ

crime
  •  25 days ago