HOME
DETAILS

 മഴക്കാലത്ത് ഈ ഇലക്കറികള്‍ കഴിക്കുന്നത് ഒഴിവാക്കിക്കോളൂ..

  
July 22 2024 | 10:07 AM

Leafy Veggies To Avoid During The Monsoon

ഇലക്കറികള്‍ പൊതുവേ പോഷകസമൃദ്ധമാണെങ്കിലും മഴക്കാലത്ത് ചില ഇലക്കറികള്‍ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. മഴക്കാലം വളരെ പെട്ടന്ന് തന്നെ ഭക്ഷ്യവിഷബാധയ്ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കാരണം ഈര്‍പ്പം ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന  ബാക്ടീരിയകളുടെയും പരാന്നഭോജികളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

മഴക്കാലത്ത് ഒഴിവാക്കേണ്ട ഇലക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ചീര( പാലക്)

ഉയര്‍ന്ന ഈര്‍പ്പം ഉള്ള കാലാവസ്ഥ മൂലം ചീരയില്‍ ബാക്ടീരിയ വളരാനും ഇലകള്‍ പെട്ടന്ന് കേടാകാനും ഇടയാകുന്നു. ഇതുവഴി നിരവധി ഉദരസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. 

കാബേജ്

കാബേജ് ഇലകള്‍ക്ക് മഴക്കാലത്ത് കീടബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്, ഈര്‍പ്പമുള്ള അവസ്ഥയില്‍ തഴച്ചുവളരുന്ന ബാക്ടീരിയകളെ വഹിക്കാന്‍ ഇവയ്ക്ക് കഴിയും, ഇത് മഴക്കാലത്ത് കഴിക്കുന്നത് അപകടകരമാണ്.

ഉലുവച്ചീര

മഴക്കാലത്ത് ഉലുവച്ചീരയില്‍ അഴുക്കും പ്രാണികളും അടിഞ്ഞുകൂടും. നന്നായി കഴുകിയാലും ഇത് പൂര്‍ണമായും നീക്കം ചെയ്യപ്പെടണമെന്നില്ല, ഇത് വയറ്റിലെ അണുബാധയ്ക്ക് കാരണമാകും.

പുതിന

പുതിയിലയില്‍ ഉയര്‍ന്ന ഈര്‍പ്പം ഉള്ള കാലാവസ്ഥയില്‍ പൂപ്പല്‍ വളരാനും ബാക്ടീരിയ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. 

നിങ്ങള്‍ ഇനി അഥവാ ഇവ കഴിക്കുകയാണെങ്കില്‍, അതിനു മുമ്പ് അവ വെള്ളത്തില്‍ നന്നായി കഴുകുക. സാലഡുകളില്‍ ഇലക്കറികള്‍ മിതമായി ചേര്‍ക്കുക. സൂപ്പിലോ മറ്റ് വിഭവങ്ങളിലോ ചേര്‍ക്കുമ്പോള്‍ നന്നായി വേവിക്കാന്‍ ശ്രദ്ധിക്കുക.

മഴക്കാലത്ത്, മണ്ണിലെ ഉയര്‍ന്ന ഈര്‍പ്പം ഇലക്കറികളില്‍ കൂടുതല്‍ വെള്ളം ആഗിരണം ചെയ്യാന്‍ കാരണമാകുന്നു, ഇത് പെട്ടെന്ന് ചീഞ്ഞഴുകുകയോ ചീത്തയാവുകയോ ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.മാത്രമല്ല, ഇവ കൂടുതല്‍ നേരം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  10 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  10 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  10 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  10 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  10 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  10 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  10 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  10 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  10 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  10 days ago