HOME
DETAILS

ബോര്‍ഡര്‍ പൊലിസില്‍ കോണ്‍സ്റ്റബിള്‍; 81,100 രൂപ ശമ്പളം; അപേക്ഷ ആഗസ്റ്റ് 5 വരെ

  
Ashraf
July 22 2024 | 12:07 PM

head constable recruitment in indo tibetan boarder police apply till aug 5

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് സേനയിലേക്ക് ജോലി നേടാന്‍ അവസരം.  
ഹെഡ് കോണ്‍സ്റ്റബിള്‍ (എജ്യുക്കേഷന്‍ ആന്‍ഡ് സ്‌ട്രെസ് കൗണ്‍സിലര്‍) തസ്തികയില്‍ നിയമനമാണ് നടക്കുക. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് C നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പെടുന്ന തസ്തികയാണിത്. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ താഴെ,

തസ്തിക & ഒഴിവ്

ഐ.ടി.ബി.പി പൊലിസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 112.

പുരുഷന്‍മാര്‍ 96, വനിതകള്‍ 16 ഒഴിവുകളാണുള്ളത്. എസ്.സി, എസ്.ടി, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണമുണ്ടായിരിക്കും.

പ്രായപരിധി

20-25 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

ശമ്പളം

25500 രൂപ മുതല്‍ 81,100 രൂപ വരെ.

യോഗ്യത

  • സൈക്കോളജി ഒരു വിഷയമായി അംഗീകൃത സര്‍വകലാശാല ബിരുദം.

  • അല്ലെങ്കില്‍ ബിരുദവും ബി.എഡും.

മറ്റ് വിവരങ്ങള്‍

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യാന്‍ ബാധ്യസ്ഥരായിരിക്കും. 10 ശതമാനം ഒഴിവുകള്‍ വിമുക്ത ഭടന്‍മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നും.

കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.


അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല.

ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitment.itbpolice.nic.in സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ വിവരങ്ങളുമറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

head constable recruitment in indo tibetan boarder police apply till aug 5

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  4 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  11 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  20 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  26 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  29 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  32 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  40 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago