HOME
DETAILS

വിവിധ ജില്ലകളില്‍ താല്‍ക്കാലിക ഒഴിവുകള്‍; പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖം

ADVERTISEMENT
  
July 22 2024 | 14:07 PM

various job recruitment in kerala government sector with interview


സിസ്റ്റം അനലിസ്റ്റ് ഒഴിവ്

സ്‌കോള്‍ – കേരള സംസ്ഥാന ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ 36000 രൂപ പ്രതിമാസ നിരക്കില്‍ താഴെപ്പറയുന്ന യോഗ്യതകളുള്ള ഒരു സിസ്റ്റം അനലിസ്റ്റിന്റെ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബി.ടെക് / എം.സി.എ / എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) പി.എച്ച്.പി പ്രോഗ്രാമില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം, പൈത്തണ്‍ പ്രോഗ്രാമിംഗ് അഭിലഷണീയ യോഗ്യതയായിരിക്കും.

അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും (അഡ്രസ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി ഉള്‍പ്പെടെ) സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മാര്‍ഗമോ [email protected] എന്ന ഇമെയിലിലോ സ്‌കോള്‍ കേരള സംസ്ഥാന ഓഫീസ്, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന മേല്‍വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31.

ഇമെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നവര്‍ എല്ലാ രേഖകളുടെയും ഹാര്‍ഡ് കോപ്പി 2024 ആഗസ്റ്റ് 2 വൈകുന്നേരം 5 മണിക്ക് മുന്‍പായി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ (www.scolekerala.org) ലഭ്യമാണ്.


ലാബ് അസിസ്റ്റന്റ് ഒഴിവ്

 ആര്‍. പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലാബ് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ജൂലൈ 24 ന് രാവിലെ 10.30 ന് കോളജില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെുടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.


അധ്യാപക ഒഴിവ്


തിരുവനന്തപുരം എയ്ഡഡ് യു.പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥിക്കായി (കാഴ്ചപരിമിതി1) സംവരണം ചെയ്ത തസ്തികയില്‍ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടിടിസി, ഡി.എഡ് അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദവും, ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.

18 വയസിനും 40 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂലൈ 27 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

ആര്‍.സി.സി യില്‍ വാക്ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) ഇന്റര്‍വ്യൂ ജൂലൈ 30 നും സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂലൈ 31 നും ബയോമെഡിക്കല്‍ എന്‍ജിനിയര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് 2 നും  നടക്കും. വിശദവിവരങ്ങള്‍ www.rcctvm.gov.in ല്‍ ലഭ്യമാണ്.

 

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം

കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫീസില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, 3740079000 ശമ്പള സ്‌കെയിലില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും ഉചിത മാര്‍ഗേന നിശ്ചിത മാതൃകയില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവന്‍ നല്‍കുന്ന എന്‍.ഒ.സി, കെ.എസ്.ആര്‍ പാര്‍ട്ട് ഒന്നിലെ  144ാം ചട്ടത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോം, ബയോഡാറ്റ സഹിതം രജിസ്ട്രാര്‍, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം35 എന്ന വിലാസത്തില്‍ ഓഗസ്റ്റ്  അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.medicalcouncil.kerala.gov.in സന്ദര്‍ശിക്കുക.

various job recruitment in kerala government sector with interview



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

യൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ

Health
  •  4 days ago
No Image

ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു

Saudi-arabia
  •  4 days ago
No Image

എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്‍.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്‍ട്ടി നിലപാട്: തോമസ് ഐസക്

Kerala
  •  4 days ago
No Image

ഇഷ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-09-2024

PSC/UPSC
  •  4 days ago
No Image

റബീഉ റഹ്‌മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു

oman
  •  4 days ago
No Image

അബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ

uae
  •  4 days ago
No Image

43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

uae
  •  4 days ago
No Image

സുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  4 days ago