ചര്‍മപ്രശ്‌നങ്ങള്‍ മുതല്‍ ഹൃദയാരോഗ്യം വരെ; ചെമ്പരത്തിപ്പൂവ് അത്ര നിസാരക്കാരനല്ല
മുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കണ്ടുവരുന്ന ചെമ്പരത്തിപ്പൂവിനെ നമ്മള്‍ അത്രത്തോളം ഗൗനിക്കാറില്ല. എന്നാല്‍ അതിന്റെ ഔഷധ ഗുണങ്ങളറിഞ്ഞാല്‍ പിന്നെ നമ്മളിത് ഒഴിവാക്കുകയേ ഇല്ല.
ചര്‍മ്മപ്രശ്‌നങ്ങളുടെ ചികിത്സ മുതല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് വരെ, നിരവധി ഔഷധഗുണങ്ങളാണ് ചെമ്പരത്തിപ്പൂവിനുള്ളത്.
ത്വക്കിനുണ്ടായ അണുബാധ, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തല്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാന്‍ ആയുര്‍വേദം ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നുണ്ട്.
ഹാര്‍വാര്‍ഡ് ഹെല്‍ത്തിന്റെ ഒരു പഠനമനുസരിച്ച്, ഹൈബിസ്‌കസ് ചായയിലെ ആന്റിഓക്സിഡന്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കും, ഇത് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ക്ക് വളരെ നല്ലതാണ്.
ചെമ്പരത്തിപ്പൂവിന് അണുബാധകളെ നേരിടാനുള്ള ഔഷധ ഗുണങ്ങളുണ്ട്, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.
ചെമ്പരത്തിപ്പൂ ദിവസവും ശീലമാക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ചെമ്പരത്തിപ്പൂവില്‍ ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം..
2-3 ചെമ്പരത്തി പൂക്കള്‍ രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിക്കുക.
തിളച്ചു കഴിഞ്ഞാല്‍ അരിച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഈ ചെമ്പരത്തിച്ചായ ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."