യുഎഇ; നിങ്ങൾ വിപിഎൻ ഉപയോക്താവാണോ, എങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
യുഎഇ നിവാസിയായ നൂർ അഹമ്മദിന് കഴിഞ്ഞവ കുറച്ചു നാളുകളായി തൻ്റെ പോസ്റ്റ്-പെയ്ഡ് മൊബൈൽ അക്കൗണ്ടിൽ നിന്ന് പ്രതിദിനം 3 ദിർഹം നഷ്ടമാക്കുകയായിരുന്നു. ക്രെഡിറ്റ് ലിമിറ്റിലെത്തിയതായി ടെലികോം കമ്പിനിയിൽ നിന്ന് സന്ദേശം ലഭിക്കുന്നത് വരെ അയാൾ അറിഞ്ഞിരുന്നില്ല.
“ഒരു പ്രാദേശിക ടെലികോം സേവന ദാതാവിൽ നിന്നുള്ള സന്ദേശം കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു, കാരണം തന്റേ മൊബൈൽ ബാലൻസ് അധികമായി ഉപയോഗിച്ചിട്ടില്ലായിരുന്നു. എസ്എംഎസിലൂടെ പാർക്കിങ്ങിന് പണമടയ്ക്കാൻ മാത്രമാണ് അഹമ്മദ് പ്രീ-പെയ്ഡ് മൊബൈൽ ബാലൻസ് ഉപയോഗിച്ചിരുന്നത്. ടെലികോം സേവന ദാതാവിൻ്റെ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവുമാരുമായി ഒരു ബാലൻസ് നഷ്ടപ്പെടനുള്ള കാരണം പരിശോധിച്ചപ്പോൾ, താൻ ഇൻസ്റ്റാൾ ചെയ്ത വിപിഎൻ ആണ് തന്റെ മൊബൈൽ ബാലൻസ് നഷ്ടമാക്കാൻ കാരണമെന്ന് കണ്ടെത്തി.
ഇതുപോലെ ഒരുപാട് ആളുകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.ഇതിന് കാരണമായി വിദഗ്തർ പറയുന്നത് ഇങ്ങൻനെയാണ്. ആരെങ്കിലും അവരുടെ മൊബൈലിൽ വിപിഎൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, സ്‌കാമർക്ക് അവരുടെ ഫോൺ ആക്‌സസ് ചെയ്യാനും അനധികൃതമായി ആപ്പിൾ ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള ആപ്പ് സ്റ്റോറുകളിൽ നിന്ന് വാങ്ങലുകൾ നടത്താൻ കഴിയും, ഇത് വിപിഎൻ ഉപയോക്താകളുടെ പോസ്റ്റ്-പെയ്ഡ് അല്ലെങ്കിൽ പ്രീ-പെയ്ഡ് മൊബൈൽ ബാലൻസിൽ നിന്ന് പണം നഷ്ടത്തിലേക്ക് നയിക്കുന്നു. സെൻ്റിനൽ വണിലെ മെറ്റയിലെ സൊല്യൂഷൻ എഞ്ചിനീയറിംഗിൻ്റെ റീജിയണൽ സീനിയർ ഡയറക്ടർ എസ്സെൽഡിൻ ഹുസൈൻ പറഞ്ഞു.
ഉപകരണവും ഇൻ്റർനെറ്റും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്താനും ആപ്പ് സ്റ്റോറുകൾക്കായുള്ള അക്കൗണ്ട് ക്രെഡൻഷ്യലുകൾ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പിടിച്ചെടുക്കാനും വിപിഎൻ-ന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു, ഇത് അഴിമതിക്കാർക്ക് അനധികൃത വാങ്ങലുകൾ നടത്താൻ ഉപയോഗിക്കാനും സാധിക്കും.
“വിപിഎൻ ആപ്പ് തുടങ്ങുമ്പോൾ നൽക്കുന്ന ഡിസ്ക്രിപ്ഷൻ കൃത്യമായി വായിക്കാതെ അനുമതികൾ നൽകിയാൽ, അതിന് ഉപയോക്താവിൻ്റെ മൊബൈൽ ബാലൻസ് വിവരങ്ങൾ ആക്‌സസ് ചെയ്യാനും മൊബൈൽ നെറ്റ്‌വർക്കിൻ്റെ പേയ്‌മെൻ്റ് സിസ്റ്റം ഉപയോഗിച്ച് ഇടപാടുകൾ ആരംഭിക്കാനും കഴിയും. കൂടാതെ, ചില വിപിഎൻ ആപ്പുകൾ രഹസ്യമായി ഇൻ-ആപ്പ് വാങ്ങലുകൾ ആരംഭിച്ചേക്കാം.ഈ കാരണങ്ങളാണ് വിപിഎൻ ഉപയോക്താകൾക്ക് നഷ്ടപ്പെടാൻ കാരണമാകുന്നതെന്ന് ഹുസൈൻ കൂട്ടിച്ചേർത്തു.
"UAE: Beware VPN Users! Ensure Your Money Stays Safe"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."