മാലിന്യക്കൂമ്പാരമായി ജൈവനഗരി
നീലേശ്വരം: നഗരസഭാ ജൈവനഗരിയില് മാലിന്യം കുന്നുകൂടുന്നു. മാര്‍ക്കറ്റ് ജങ്ഷനിലെ ജൈവോദ്യാനത്തില്‍ നഗരസഭാ ശുചീകരണ തൊഴിലാളികള്‍ തന്നെയാണ് മാലിന്യം നിക്ഷേപിക്കുന്നത്.
മറ്റിടങ്ങളില്‍ നിന്നും നീക്കുന്ന മാലിന്യങ്ങള്‍ വാഹനങ്ങളിലെത്തിച്ച് ഇവിടെ കുന്നൂകൂട്ടിയിട്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ചീഞ്ഞളിഞ്ഞ പച്ചക്കറി മാലിന്യങ്ങളുമാണ് ഇങ്ങനെ തള്ളുന്നവയില്‍ അധികവും. നേരത്തെ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവിടെ വേലികെട്ടി വാഴയും മറ്റും നടുകയും ചെയ്തു.
അറവുമാലിന്യങ്ങളുള്പ്പെടെ തള്ളുന്നവരെ കണ്ടെത്താന്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ കാമറ സ്ഥാപിക്കുമെന്നു പറഞ്ഞ അധികൃതര്‍ തന്നെ ഇവിടെ വീണ്ടും മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച മാലിന്യസംസ്കരണ പ്ലാന്റ് തുരുമ്പെടുക്കുമ്പോഴാണ് ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന തരത്തില്‍ നഗരസഭാ അധികൃതര്‍ തന്നെ പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."