ഡോ അബ്ദുൽ കലാം സെന്റർ ദേശീയ പുരസ്‌കാരം: പ്രവാസ ലോകത്തു നിന്ന് അബ്ദുൽ ഹമീദും ബാബുക്കുട്ടൻ സി പിള്ളയും അർഹരായി
റിയാദ്: ഡോക്ടർ എ പി ജെ അബ്ദുൽ കലാം സെന്റർ പുരസ്‌കാരത്തിന് പ്രവാസ ലോകത്തു നിന്ന് ARATCO AL ARABIA എം ഡി അബ്ദുൽ ഹമീദും (എക്സില്ലന്റ് പുരസ്‌കാരം ) RADWA GULF എം ഡി ബാബുക്കുട്ടൻ സി പിള്ള യും (കർമ്മ ശ്രേഷ്ഠ പുരസ്‌കാരം) അർഹരായി. 27ന് ന്യൂഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പുരസ്‌കാരങ്ങൾ സമ്മാനിക്കും.
കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ഡോക്ടർ എ പി ജെ അബ്ദുൽ കലാം സെന്റർ ദേശീയ പുരസ്‌കാരതിനു കേരളത്തിൽ നിന്നും അർഹരായ എൻ കെ പ്രേമചന്ദ്രൻ എംപി യും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഡയറക്ടർ ചന്ദ്രഭസ് നാരായണനും പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ സുധീറും എക്സിക്യൂട്ടിവ് മെമ്പർ മുജീബ് റഹ്മാനും വാർത്ത കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."