HOME
DETAILS
MAL
കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു
July 28 2024 | 07:07 AM
ഷാർജ: കണ്ണൂർ വളപട്ടണം സ്വദേശി കെ.സി ശരീഫ് ഹാജി കീരിയാട് (55) ഹൃദയാഘാതം മൂലം ഷാർജ അൽഖാസിമി ഹോസ്പിറ്റലിൽ നിര്യാതനായി. അള് വാൽഅൽ മദീന എന്ന നിർമാണ സാമഗ്രികളുടെ ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു.
30 വർഷമായി യു.എ.ഇയിലുള്ള അദ്ദേഹം എസ്.കെ.എസ്.എസ്.എഫിൻ്റെ സജീവ പ്രവർത്തകനും മത, ധാർമിക, ജീവകാരുണ്യ സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: ഫിറോസ്, പരേതയായ ഫാത്തിമ ഫർസാന, ഫാത്തിമത് ഫർഹാന. മരുമകൻ: ഷാഹിദ് (സഊദി). സഹോദരങ്ങൾ: സിറാജ്, ഖദീജ, സഈദ, രഹ്‌ന, സബിയ, ഉനൈസ്. മയ്യിത്ത് ഷാർജയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."