ഖാസി ഫൗണ്ടേഷൻ്റെ മറവിൽ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ല: സമസ്ത ഏകോപന സമിതി
നാദാപുരം : പാണക്കാട് സയ്യിദുമാർ ഖാസിമാരായ മഹല്ലുകളെ മാത്രം ഏകോപിപ്പിക്കാൻ വേണ്ടി രൂപീകരിക്കപ്പെട്ട ഖാസി ഫൗണ്ടേഷൻ്റെ മറവിൽ ചിലർ വിഭാഗീയ പ്രവർത്തനങ്ങൾ ആരംഭിച്ചത് പ്രതിഷേധാർഹമാണെന്നും ഇത്തരം
നീക്കങ്ങൾക്ക് ആര് നേതൃത്വം കൊടുത്താലും ശക്തമായി പ്രതിരോധിക്കുമെന്നും സമസ്ത നാദാപുരം നിയോജക മണ്ഡലം ഏകോപന സമിതി യോഗം മുന്നറിയിപ്പ് നൽകി.
ഖാസി ഫൗണ്ടേഷൻ രൂപീകരിക്കാൻ എന്ന പേരിൽ മഹല്ല് സാരഥികളെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിൽ സമസ്തയുടെ പോഷക സംഘടനകളായ സുന്നി മഹല്ല് ഫെഡറേഷൻ്റെയും സുന്നി യുവജന സംഘത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ നിർദ്ദേശം നൽകിയതും ഇതിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതും അതീവ ഗൗരവമുള്ളതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നതുമാണ്.
ചില പ്രത്യേക താൽപര്യങ്ങൾക്ക് വേണ്ടി സമുദായത്തിൽ നിലനിൽക്കുന്ന ഐക്യത്തെ തകർക്കുന്ന ഇത്തരം പ്രവണതകൾക്ക് രാഷ്ട്രീയ നേതൃത്വം പിന്തുണ നൽകുന്നത് നിരാശാജനകമാണ്. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കൗൺസിലർമാർ യോഗം ചേർന്ന് തെരഞ്ഞെടുത്ത ഔദ്യോഗിക കമ്മിറ്റികളെ സമാന്തര സമിതികൾ ഉണ്ടാക്കി തകർക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും സമൂഹത്തിൽ നിലനിൽക്കുന്ന സ്നേഹവും സാഹോദര്യവും നിലനിൽക്കാൻ ഇത്തരം വിഘടനവാദ പ്രതിലോമ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും യോഗം ആഹ്വാനം ചെയ്യുന്നു.
യോഗത്തിൽ എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി. തങ്ങൾ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് സയ്യിദ് ശറഫുദ്ധീൻ ജിഫ്രി, ആമില ജില്ലാ റഈസ് സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ പ്രസിഡൻറ് ടി.വി.സി. അബ്ദുസ്വമദ് ഫൈസി,
സമസ്ത മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന്, ജനറൽ സെക്രട്ടറി പി.പി. അശ്റഫ് മൗലവി, ഭാരവാഹികളായ അഹമ്മദ് ബാഖവി ജാതിയേരി , ജംഇയ്യത്തുൽ ഖുത്വബ ഭാരവാഹികളായ അസീസ് ഫൈസി കുയ്തേരി, മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളായ മുഈനുദ്ധീൻ നിസാമി, സിദ്ധീഖ് ഫൈസി ജാമിഅ ഹാശിമിയ്യ പ്രസിഡൻറ് ടി.ടി.കെ. ഖാദർ ഹാജി എസ്.കെ.എം.എം .എ ജില്ലാ സെക്രട്ടറി ടി.എം.വി. അബ്ദുൽ ഹമീദ്, പ്രവാസി സെൽ ജില്ലാ സെക്രട്ടറി ഇസ്മായിൽ ഹാജി എടച്ചേരി എസ് വൈ എസ് ഭാരവാഹികളായ ഇ. അബ്ദുൽ അസീസ് മാസ്റ്റർ, എൻ.കെ. ജമാൽ ഹാജി, പി. എ. മമ്മൂട്ടി, റഈസ് പി.കെ, എസ്.എം.എഫ് ഭാരവാഹികളായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കുഞ്ഞബ്ദുല്ല എടച്ചേരി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അലി വാണിമേൽ, മേഖലാ ഭാരവാഹികളായ അലി തങ്ങൾ ചാലപ്പുറം, അനീസ് ചേലക്കാട്, സുഹൈർ ദാഇ ദാരിമി എസ് ഇ എ മേഖലാ സെക്രട്ടറി ഷൈജൽ അഹമ്മദ് എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."