HOME
DETAILS

ചെളിയില്‍ പൂണ്ട ശരീരഭാഗങ്ങള്‍, അവയവങ്ങള്‍ വേര്‍പെട്ട മൃതദേഹങ്ങള്‍; ഭീകരം വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നുള്ള കാഴ്ചകള്‍

  
Web Desk
July 30, 2024 | 5:33 AM

wayanadu landslide news story1234

കല്‍പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് മുണ്ടൈക്കയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. 35 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. മരണം 41 കടന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിഭീകരമാണ് പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങല്‍. എങ്ങും കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ചളിയും. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും വ്യക്തമല്ലാത്ത വിധം പുതഞ്ഞു പോയിരിക്കുന്നു. പുഴ വഴിമാറിയൊഴുകുന്നു. 

 ഉരുള്‍പൊട്ടലിന് പിന്നാലെ ഒരു പ്രദേശം തന്നെ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു

'പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്.അവരെല്ലാം മണ്ണിനടിയിലാണ്. ഹെലികോപ്ടറിനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല. ആദ്യം ചെറുതായാണ് ഉരുള്‍ പൊട്ടിയത്. പിന്നീട് രണ്ടുതവണ കൂടി ഉരുള്‍പൊട്ടുകയായിരുന്നു'. രണ്ടാംതവണ ഭീകരമായാണ് ഉരുള്‍പൊട്ടിയതെന്നും ഒരു പ്രദേശവാസി പറഞ്ഞു. ലഭിച്ച മൃതദേഹങ്ങള്‍ പലതും അവയവമറ്റ നിലയിലാണ്. 

എയര്‍ലിഫ്റ്റിങ് പോലും സാധ്യമല്ലാത്ത വിധം ഭീകരമാണ് സാഹചര്യം. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം റിസോര്‍ട്ടുകളിലും മദ്രസകളിലും കുടുങ്ങിക്കിടക്കുകയാണ്. ചില വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവര്‍ക്കരികിലേക്ക് എത്താന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് നാട്ടുകാരര്‍ പറയുന്നു. 

'ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്. വീടുകളില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല.300 ഓളം കുടുംബങ്ങളായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. അതില്‍ എത്രപേര്‍ ബാക്കിയുണ്ടെന്ന് അറിയില്ല..' അവര്‍ പറഞ്ഞു.തൊട്ടടുത്ത വീട്ടില്‍ 50ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സമീപത്തെ ഒരു റിസോര്‍ട്ടില്‍ 100ലേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 

എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  5 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  5 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  5 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  5 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  5 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  5 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  5 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  5 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  5 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  5 days ago