ഒറ്റപ്പെട്ട് അട്ടമല; രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമെന്ന് സൈന്യം; അഡ്വഞ്ചര്‍ പാര്‍ക്കുകളില്‍ നിന്ന് റോപ്പുകള്‍ എത്തിക്കാന്‍ നീക്കം
ചൂരല്‍മല: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ പത്താം വാര്‍ഡായ അട്ടമലയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. രക്ഷാദൗത്യത്തിനായി അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ റോപ്പുകള്‍ ഉപയോഗിക്കാനാണ് നീക്കം. ചൂരല്‍മലയും പത്താം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാല്‍ അങ്ങോട്ട് കടക്കുക ദുഷ്‌കരമാണ്. 5 സൈനികര്‍ കയര്‍ കെട്ടി പത്താം വാര്‍ഡിലേക്ക് കടന്നെങ്കിലും കൂടുതല്‍ പേരെ എത്തിക്കാനുള്ള കയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു.
ഈ സാഹചര്യത്തില്‍ തൊട്ടടുത്തുള്ള അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ വലിയ റോപ്പുകള്‍ എത്തിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ച്‌കൊണ്ടുള്ള രണ്ട് വിമാനങ്ങള്‍ ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 5 മണിക്ക് വിമാനങ്ങള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തും.
wayanad chooralmala landslide attamala rescue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."