HOME
DETAILS

പാലക്കാട്: വൃഷ്ടി പ്രദേശത്ത് ഉരുള്‍പൊട്ടല്‍, പോത്തുണ്ടി ഡാം തുറന്നു

ADVERTISEMENT
  
Web Desk
July 30 2024 | 10:07 AM

Palakkad Landslides in Vrishti area Pothundi Dam opened

പാലക്കാട് പോത്തുണ്ടി അണക്കെട്ട് ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറന്നു. വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്. ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ നിയന്ത്രിതമായി തുറന്നത്. പോത്തുണ്ടി പുഴയുടെയും ഗായത്രി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ മുന്‍കരുതലുകള്‍ നടപടികള്‍ വിപുലീകരിച്ചു. വെള്ളക്കെട്ടിലായ വീടുകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മീങ്കര, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളില്‍ നിന്നും മൂലത്തറ റെഗുലേറ്ററില്‍ നിന്നും പുഴകളിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 111.77 മീറ്റര്‍ ആണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മലമ്പുഴ ഡാമിന്റെ ഷട്ടറുകളും തുറക്കേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചു. വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനവും, നെല്ലിയാമ്പതി അട്ടപ്പാടി ചുരം വഴിയുള്ള യാത്രയും പൂര്‍ണ്ണമായി നിരോധിച്ചു. പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയും  പാലങ്ങളിലൂടെയുമുള്ള യാത്ര പരമാവധി ഒഴിവാക്കി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു. ദുര്‍ബലമായ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. ജനപ്രതിനിധികളുടെയും പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക്ക് ആരംഭിക്കുന്നു

uae
  •  2 days ago
No Image

പ്രവാസികള്‍ക്ക് ഓണസമ്മാനമൊരുക്കി എയര്‍ ഇന്ത്യ; തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മലപ്പുറം പൊലീസില്‍ അഴിച്ചുപണി; ഡിവൈഎസ്പി മുതലുള്ളവരെ മാറ്റും

Kerala
  •  2 days ago
No Image

ജിസിസി ഇന്ത്യ സംയുക്ത ഔദ്യോഗിക സമ്മേളനം റിയാദിൽ വെച്ച് നടന്നു

Saudi-arabia
  •  2 days ago
No Image

ലൈംഗികാരോപണ പരാതി; അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 days ago
No Image

യുഎഇ; പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 88 ശതമാനം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നു

uae
  •  2 days ago
No Image

ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലം; പ്രീണിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല; മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

വിവാദ സുവിശേഷ പ്രഭാഷകൻ അപ്പോളോ ക്വിബ്‌ളോയി അറസ്റ്റിൽ

crime
  •  2 days ago
No Image

മൃതദേഹം സുഭദ്രയുടേതേ് തന്നെ; കാലിലെ ബാന്റേഡ് മകന്‍ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാ​ഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ

uae
  •  2 days ago