HOME
DETAILS

മലയാളിയുടെ കൊലപാതകം; തൃശൂര്‍ സ്വദേശിയുള്‍പ്പെടെ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

  
Web Desk
July 31, 2024 | 6:01 PM

Saudi Arabia has executed five people including a native of Thrissur

റിയാദ്: മലയാളിയെ കൊന്ന കേസില്‍ സഊദിയില്‍ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു മലയാളിയുടെയും, നാല് സൗദി പൗരന്‍മാരുടെയും ശിക്ഷയാണ് നടപ്പാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. തൃശൂര്‍ ഏറിയാട് സ്വദേശി നൈസാം സാദിഖാണ് വധശിക്ഷക്ക് വിധേയനായ മലയാളി. 2016ലാണ് കേസിനാസ്പദമായ സംഭവം. 

കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി കൂടത്തിങ്ങല്‍ സമീറിനെ കൊന്ന് ബ്ലാങ്കറ്റിലാക്കി ഉപേക്ഷിച്ചെന്നാണ് കേസ്. സമീര്‍ പണമിടപാട് നടത്തുന്ന ആളാണെന്ന് മനസിലാക്കി കൊള്ളസംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. സൗദി പൗരന്‍മാരായിരുന്നു കൊള്ളസംഘത്തിലുണ്ടായിരുന്നത്. സമീറിനെ തട്ടിക്കൊണ്ട് പോവാന്‍ സഹായിച്ചെന്ന കേസിലാണ് തൃശൂര്‍ സ്വദേശിയായ നൈസാം സാദിഖ് പിടിയിലായത്. 

ഇവര്‍ കൊള്ളസംഘം രൂപീകരിച്ചതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. തട്ടിക്കൊണ്ട് പോയ ശേഷം പണമില്ലെന്ന് മനസിലായതോടെ മൂന്ന് ദിവസം ബന്ദിയാക്കി വെച്ചു. ഇവിടെ നിന്ന് ഏറ്റ മര്‍ദ്ദനമാണ് സമീറിന്റെ ജീവനെടുത്തത്. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം മാലിന്യ ബോക്‌സിനരികെ ഉപേക്ഷിക്കുകയായിരുന്നു. ചെറിയ പെരുന്നാള്‍ ദിനം രാവിലെയായിരുന്നു സംഭവം. 

അന്വേഷണ സംഘം ശരീരത്തിലെ മുറിവുകളും, സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ജൂബൈല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശിക്ക് പുറമെ സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ്, ഹുസൈന്‍ ബിന്‍ ബാഖിര്‍, ഇദ്‌രീസ് ബിന്‍ ഹുസൈന്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല എന്നിവരെ കസ്റ്റഡിയിലെടുത്തു. 

Saudi Arabia has executed five people, including a native of Thrissur


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  15 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  15 days ago
No Image

ബിഹാര്‍: വോട്ടെണ്ണിത്തുടങ്ങി; മാറിമറിഞ്ഞ് ലീഡ് നില, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

National
  •  15 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  15 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  15 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  15 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  15 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  15 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  15 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  15 days ago