HOME
DETAILS

വയനാട് ദുരന്തം: ദുരിതബാധിതര്‍ക്ക് 4 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍

  
Anjanajp
August 02 2024 | 05:08 AM


കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. ദുരന്തമുഖത്ത് പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കും. കൂടാതെ, വീടുകള്‍ നഷ്ടമായി ക്യാംപുകളില്‍ കഴിയുന്നവരുടെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ രണ്ടരക്കോടി രൂപയും ചെലവഴിക്കും. 

വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ (പഴയ ഡിഎം വയനാട് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകള്‍ ചികിത്സയിലുണ്ട്. ഇവര്‍ക്ക് ചികിത്സ സൗജന്യമായിരിക്കുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളായ ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ദുരന്തബാധിത മേഖലയില്‍ സജീവമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും ഗവണ്മെന്റ് ആശുപത്രികളുമായി ചേര്‍ന്നാണ് ഇവിടുത്തെ ചികിത്സ ഏകോപിപ്പിക്കുന്നത്. ചൂരല്‍മലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സംഘം ദുരന്തമുണ്ടായ ആദ്യദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഇവര്‍ക്കൊപ്പം ഒരു സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുമുണ്ട്. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന പകരംവെയ്ക്കാനില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനൊപ്പമാണ് ആസ്റ്റര്‍ വോളന്റീയര്‍സ് പ്രവര്‍ത്തിക്കുന്നത്.

ഇതിനിടെ ആസ്റ്റര്‍ ജീവനക്കാരെയും കാണാതായതായുള്ള വിവരവും പുറത്തുവന്നു. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അകമഴിഞ്ഞ പിന്തുണയും ചികിത്സാസൗകര്യങ്ങളും അവശ്യവസ്തുക്കളും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ നല്‍കിവരികയാണ്. സാധ്യമായ മറ്റെല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഉറ്റവരെയും ഉടയവരെയും നഷ്ടമായ വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകാനും ദുരിതബാധിതര്‍ക്ക് ആധുനിക ചികിത്സ നല്‍കാനും അവസരമൊരുക്കിയ സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദിയും  അദ്ദേഹം അറിയിച്ചു. അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അധികൃതര്‍ അറിയിച്ചു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ദുരന്തത്തെ ഒരുമിച്ച് അതിജീവിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  34 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago