'അസ്സലാം യാ ശഹീദ്' ഇസ്മാഈല്‍ ഹനിയ്യക്ക് ആയിരങ്ങളുടെ യാത്രാമൊഴി
ദോഹ: 'അസ്സലാം യാ ശഹീദ്' ആയിരക്കണക്കായ വന്‍ ജനാവലി ഇടറിയ കണ്ഠങ്ങളാല്‍ പ്രിയ നേതാവിന് യാത്രമൊഴിയോതി. ഒരേ ഈണത്തില്‍ ഒരേ താളത്തില്‍ ഈണത്തില്‍. ഖത്തറിലെ തെരുവുകള്‍ ഇന്നോളം കാണാത്തത്രയും വലിയ ആള്‍ക്കൂട്ടം. പ്രാര്‍ഥനകളാല്‍ നിറഞ്ഞ ആകാശത്തിന് കീഴെ പ്രകൃതിയൊന്നാകെ ആമീന്‍ പറഞ്ഞഇരിക്കണം.
സയണിസ്റ്റുകളുടെ ഗൂഢാലോചനയില്‍ ഇറാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യക്ക് ഖത്തറിലെ ലുസൈലിലാണ് ഹനിയ്യക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബില്‍ ആയിരങ്ങളാണ് ഫലസ്തീന്‍ വിമോചനപോരാളിയെ അന്ത്യയാത്രയാക്കാന്‍ എത്തിയത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനി, മറ്റു മന്ത്രിമാര്‍, തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, മലേഷ്യന്‍ ആഭ്യന്തര സഹമന്ത്രി ഷംസുല്‍ അന്‍വാര്‍, ഹമാസ് മുന്‍ തലവന്‍ ഖാലിദ് മിശ്അല്‍ തുടങ്ങിയവര്‍ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ ഇറാനില്‍ വെച്ച് കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിച്ചത്. ഇറാനില്‍ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം.
രണ്ട് മാസം മുമ്പൊരുക്കിയ ചതിയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ വധിക്കാനുള്ള റിമോട്ട് കണ്‍ട്രോളര്‍ ബോംബ് മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിരുന്നത്രേ.
കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ തെരുവ് വീഥികളിലൂടെ നടത്തിയ വിലാപയാത്രയില്‍ വികാരനിര്‍ഭരമായാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ജനങ്ങള്‍ വിട നല്‍കിയത്. ബസിലാണ് മയ്യിത്ത് വഹിച്ചുള്ള വിലാപയാത്ര നടന്നത്. മയ്യിത്ത് നമസ്‌കാരത്തില്‍ ആയിരങ്ങളാണ് പങ്കാളികളായത്. ഇറാന്‍ ആത്മീയ നേതാവ് ആയത്തുള്ള ഖാംനഈ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. പാകിസ്താനിലും നടന്നു പതിനായിരങ്ങള്‍ പങ്കെടുത്ത മയ്യിത്ത് നിസ്‌ക്കാരം. ലോകമെങ്ങും അദ്ദഹത്തിന്റെ രക്തസാക്ഷിത്വത്തില്‍ ഫലസ്തീന്‍ ജനതയോടൊപ്പം നിന്നു.
'ഒരു ജനതക്ക് അവരുടെ പ്രതീക്ഷയുടെ തിരിനാളമായിരുന്നു ഹനിയ്യ. ഇനി നാം അവര്‍ക്കൊപ്പമാണെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ കടമ. നാം ഇവിടെയുണ്ട് അവര്‍ക്കൊപ്പം. ശരീരം കൊണ്ട് ഒന്നും ചെയ്യാനായില്ലെങ്കിലും ഞങ്ങള്‍ ഇവിടെയുണ്ട് നിങ്ങള്‍ക്കൊപ്പം' 23കാരിയായ ആയിശ എന്ന യുവതി ട്വിറ്ററില്‍ കുറിച്ചു.
ഇങ്ങനെ ലക്ഷക്കണക്കായ ആളുകളാണ് ഫലസീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."